മുതിർന്നവർക്ക് ആശ്വാസിക്കാം, സൗജന്യ ചികിത്സ ലഭിക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 55 കോടി ഗുണഭോക്താക്കൾക്ക് സർക്കാർ സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ട് . ഇതിന് പുറമേയാണ് ഇപ്പോൾ 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടി കേന്ദ്രം പ്രഖ്യാപിക്കുന്നത്.

Elderly above 70 years of age will get free treatment under Ayushman Bharat scheme

രാജ്യത്തെ 70 വയസിന് മുകളിലുള്ളവർക്ക്  സൗജന്യ ചികിത്സ ലഭിക്കുന്നതിനുള്ള അരങ്ങൊരുങ്ങുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി വ്യക്തമാക്കിയത്. 

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 55 കോടി ഗുണഭോക്താക്കൾക്ക് സർക്കാർ സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ട് . ഇതിന് പുറമേയാണ് ഇപ്പോൾ 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടി കേന്ദ്രം പ്രഖ്യാപിക്കുന്നത്. സർക്കാർ ധനസഹായത്തോടെയുള്ള   ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന . ഇതിൽ രാജ്യത്തെ 12 കോടി താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി  പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.

പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്,  ആയുഷ്മാൻ ഭാരത് കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്.  ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പോർട്ടലിൽ ഒരു അപേക്ഷ ഫയൽ ചെയ്തുകഴിഞ്ഞാൽ,  ഒരു ഹെൽത്ത് കാർഡും ഒരു രസീതും നൽകും, രാജ്യത്തെ പൊതു അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ ഈ കാർഡ് ഉപയോഗിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്,  ആധാർ കാർഡ്, താമസത്തിന്റെ തെളിവ്, വരുമാന സർട്ടിഫിക്കറ്റ്, ഫോട്ടോ, കാറ്റഗറി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.

ആയുഷ്മാൻ ഭാരത് കാർഡിന് എങ്ങനെ അപേക്ഷിക്കാം

ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് pmjay.gov.in സൈറ്റ് സന്ദർശിക്കുക.
വെബ്‌സൈറ്റിനുള്ളിൽ, ABHA- രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്കുചെയ്യുക
ആധാർ സ്ഥിരീകരിക്കാൻ ഒടിപി നൽകുക.
പേര്, വരുമാനം, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ നൽകുക.
അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക, അതിനുശേഷം ആയുഷ്മാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.
 ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാക്കാൻ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് ചെയ്യുക.
 

Latest Videos
Follow Us:
Download App:
  • android
  • ios