വിൽപത്രം തിരുത്തി എഴുതി വാറൻ ബഫറ്റ്; ശത കോടീശ്വരന്റെ സ്വത്തുക്കൾ ആർക്കൊക്കെ

മരണാനന്തരം ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കുള്ള സംഭാവനകൾ തുടരില്ലെന്നും , തൻ്റെ മൂന്ന് മക്കൾ നിയന്ത്രിക്കുന്ന ഒരു പുതിയ ചാരിറ്റബിൾ ട്രസ്റ്റിലേക്ക്  തൻ്റെ സമ്പത്ത് അനുവദിക്കും എന്നും ബഫറ്റ്

Warren Buffett Changes His Will, Reveals What Will Happen To His Money After Death

വിൽപത്രം പരിഷ്കരിച്ച് ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ ചെയർമാനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ്. മരണാനന്തരം ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കുള്ള സംഭാവനകൾ തുടരില്ലെന്നും , തൻ്റെ മൂന്ന് മക്കൾ നിയന്ത്രിക്കുന്ന ഒരു പുതിയ ചാരിറ്റബിൾ ട്രസ്റ്റിലേക്ക്  തൻ്റെ സമ്പത്ത് അനുവദിക്കും എന്നും വാറൻ ബഫറ്റ് വ്യക്തമാക്കിയിട്ടുണ്ട്.  93 കാരനായ  വാറൻ ബഫറ്റിന്റെ ഓരോ മക്കൾക്കും ഒരു ജീവകാരുണ്യ സംഘടനയുണ്ട്.

എൻ്റെ മൂന്ന് മക്കളുടെ പ്രവർത്തനങ്ങൾ എനിക്ക് വളരെ നല്ലതായി തോന്നുന്നു, അവർ കാര്യങ്ങൾ നന്നായി നിർവഹിക്കുമെന്ന് എനിക്ക് നൂറുശതമാനം വിശ്വാസമുണ്ട് എന്നും വാറൻ ബഫറ്റ് പറഞ്ഞു.

ബഫറ്റ് 9,000 ക്ലാസ് എ ഓഹരികൾ 13 ദശലക്ഷത്തിലധികം ക്ലാസ് ബി ഓഹരികളാക്കി മാറ്റുകയാണെന്ന് ബെർക്ക്‌ഷെയർ ഹാത്ത്‌വേ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ട്രസ്റ്റിന് ഏകദേശം 9.3 ദശലക്ഷം ഓഹരികൾ അനുവദിക്കും, ബാക്കിയുള്ളത് നാല് ബഫറ്റ് കുടുംബ ചാരിറ്റികൾക്കിടയിൽ വിതരണം ചെയ്യും. കഴിഞ്ഞ വർഷം, ബഫറ്റ് തൻ്റെ കുടുംബത്തിൻ്റെ നാല് ചാരിറ്റികൾക്കായി ഏകദേശം 870 മില്യൺ ഡോളറും 2022 ൽ അവർക്ക് ഏകദേശം 750 മില്യൺ ഡോളറും സംഭാവന നൽകിയിരുന്നു.

ഈ പുതുതായി പ്രഖ്യാപിച്ച സംഭാവനകളെത്തുടർന്ന്, 207,963 ബെർക്ക്‌ഷയർ ഹാത്ത്‌വേ ക്ലാസ് എ ഷെയറുകളും 2,586 ക്ലാസ് ബി ഓഹരികളും ബഫറ്റിന് സ്വന്തമായുണ്ട്, ഈ ഓഹരികളുടെ ആകെ മൂല്യം ഏകദേശം 128 ബില്യൺ ഡോളറാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios