സൂപ്പർ സീനിയർ സിറ്റിസണ്‍ ആണോ? നിക്ഷേപങ്ങങ്ങൾക്ക് കിടിലൻ വരുമാനം നല്കാൻ ഈ ബാങ്ക്
ഉപഭോക്താവ് സാധാരണ പൗരനാണോ മുതിർന്ന പൗരനാണോ സൂപ്പർ സീനിയർ പൗരനാണോ എന്നതിനെ ആശ്രയിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും വ്യത്യാസപ്പെട്ടിരിക്കും
ദില്ലി: ഉപഭോക്താവ് സാധാരണ പൗരനാണോ മുതിർന്ന പൗരനാണോ സൂപ്പർ സീനിയർ പൗരനാണോ എന്നതിനെ ആശ്രയിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ പൗരന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ നിരക്ക് മുതിർന്ന പൗരന് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ സൂപ്പർ സീനിയർ പൗരനും ബാങ്കുകൾ സാധാരണയായി വാഗ്ദാനം ചെയ്യുന്നു. കാനറ ബാങ്കിന്റെ സ്പെഷ്യൽ ഡെപ്പോസിറ്റ് സ്കീം സൂപ്പർ സീനിയർ സിറ്റിസൺ ഉപഭോക്താക്കൾക്ക് 444 ദിവസത്തെ കാലാവധിയിലുള്ള നിക്ഷേപത്തിന് പ്രതിവർഷം 8% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
കാനറ ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച് സൂപ്പർ സീനിയർ സിറ്റിസൺ ആണെങ്കിൽ 0.60% അധിക പലിശ നിരക്ക് ലഭിക്കും. കാനറ ബാങ്കിന്റെ പ്രത്യേക നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
ALSO READ: പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു
ഈ ഓഫർ ലഭിക്കാനുള്ള യോഗ്യതകള്‍ എന്താണ്?
സൂപ്പർ സീനിയർ സിറ്റിസണായ ഉപഭോക്താക്കൾക്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8% പലിശ ലഭിക്കും.
ടേം ഡെപ്പോസിറ്റുകളായതിനാൽ ഇവയ്ക്ക് അകാല പിൻവലിക്കലിനുള്ള ഓപ്ഷൻ ഉണ്ടാകില്ല.
ഏറ്റവും കുറഞ്ഞ നിക്ഷേപം 15 ലക്ഷത്തിന് മുകളിലും 2 കോടിയിൽ താഴെയുമാണ്.
ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.75%