126 കോടിയുടെ നികുതി വെട്ടിപ്പ്; തൃശൂരിലെ ഹൈ റിച്ച് ഷോപ്പി ഡയറക്ടര്‍ റിമാന്‍ഡില്‍

കാസർഗോഡ് ജിഎസ്‍ടി ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് വമ്പൻ ജി.എസ്.ടി വെട്ടിപ്പ് പുറത്തു വന്നത്. 

Director of High Rich Shoppe based in Thrissur remanded for tax fraud of 126 crores afe

തൃശ്ശൂർ: 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു കേരള ജിഎസ്‍ടി ഇന്റലിജൻസ് വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്.

തൃശൂർ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപനാണ് ഡിസംബർ ഒന്നിന് അറസ്റ്റിലായത്. കാസർഗോഡ് ജിഎസ്‍ടി ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ആണ് വമ്പൻ ജി.എസ്.ടി വെട്ടിപ്പ് പുറത്തു വന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 24ന് ജിഎസ്‍ടി ഇന്റലിജൻസ് -l യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ഓഫീസിലടക്കം റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വെച്ചതിലൂടെ 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡയറക്ടർമാർക്ക് സമൻസ് നൽകിയിരുന്നു.

റെയ്ഡിന് പിറകെ നവംബർ 24 ന് ഒരുകോടി അമ്പത് ലക്ഷവും നവംബർ 27 ന് 50 കോടിയും നൽകി കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതി ശ്രമിച്ചെങ്കിലും പിടി വീഴുകയായിരുന്നു. മൾട്ടി ലവൽ മാർക്കറ്റിങ് മോഡലിലുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിചാണ് കമ്പനിയുടെ ഇടപാടുകൾ. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെയും പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും ജി.എസ്.ടി വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios