രണ്ട് ലക്ഷത്തിന്റെ ബാഗ് നിർമ്മിക്കാൻ ചെലവ് 5000 ത്തിൽ താഴെ; ആഡംബര ബ്രാൻഡിന്റെ ചൂഷണം, ഞെട്ടി ഉപഭോക്‌താക്കൾ

ഡിയോറിന്റെ ബാഗുകൾ നിർമ്മിക്കാൻ അതിന്റെ വിലയുടെ 20 ശതമാനം മാത്രമേ ചെലവാകുന്നുള്ളു. ഡിയോറിൻ്റെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഇറ്റാലിയൻ പോലീസ് നടത്തിയ റെയ്ഡിൽ ആണ് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്. 

Dior s 2800 dollar bag costs just 57 dollar to make! New investigation reveals luxury brand's shocking secrets

മികച്ച കരകൗശലത്തിൻ്റെയും ആഡംബരത്തിൻ്റെയും പ്രതീകമാണ് ഡിയോറിൻ്റെ ഹാൻഡ്‌ബാഗുകൾ  അതുകൊണ്ടുതന്നെ പലർക്കും ഡിയോറിൻ്റെ ഹാൻഡ്‌ബാഗുകൾ സ്വപ്ന വസ്‌തുവാണ്. പക്ഷെ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഡിയോറിന്റെ ബാഗുകൾ നിർമ്മിക്കാൻ അതിന്റെ വിലയുടെ 20 ശതമാനം മാത്രമേ ചെലവാകുന്നുള്ളു. ഡിയോറിൻ്റെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഇറ്റാലിയൻ പോലീസ് നടത്തിയ റെയ്ഡിൽ ആണ് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്. 

എൽവിഎംഎച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ ബ്രാൻഡായ ഡിയോർ വെറും 57 ഡോളറിനാണ് ബാഗുകൾ നിർമ്മിക്കുന്നത്. എന്നാൽ ഇവ വിൽക്കുന്നത് 2,780 ഡോളറിനാണ്. അതായത് കരാറുകാർ നിർമ്മിച്ച് നൽകുന്ന ബാഗിന് ഡിയോർ നൽകുന്ന വില 4700 രൂപയാണ് എന്നാൽ ഏത് വിൽക്കുന്നതാകട്ടെ  232,400 രൂപയ്ക്കാണ്

അതുപോലെ, മറ്റൊരു ആഡംബര ബ്രാൻഡായ അർമാനിയും സമാനമായ കാര്യം ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കരാറുകാർക്ക് ഒരു ബാഗിന് 99 ഡോളർ നൽകുമ്പോൾ അവർ അവരുടെ സ്റ്റോറുകളിൽ 1,900 ഡോളറിൽ കൂടുതൽ വിലയ്ക്കാണ് ഇത് വിൽക്കുന്നത്. 

മാത്രമല്ല,  വിശ്രമമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മോശമായ തൊഴിൽ സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. രാവും പകലും തൊഴിലാളികൾ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡാറ്റ ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും ചൈനീസ് അനധികൃത കുടിയേറ്റക്കാരായിരുന്നു, ശരിയായ രേഖകളില്ലാതെ ആണ് ഇവർ രാജ്യത്ത് താമസിക്കുന്നത്. ഉൽപ്പാദന പ്രക്രിയ വേഗത്തിലാക്കാൻ, ഗ്ലൂയിംഗ്, ബ്രഷിംഗ് മെഷീനുകളിലെ സുരക്ഷാ ഉപകരണങ്ങൾ ഒഴിവാക്കി. ഉൽപ്പാദനത്തിലെ ഈ ചെലവ് ചുരുക്കൽ ഉയർന്ന ലാഭം നിലനിർത്താനും ഡിയോറിനെ സഹായിച്ചു. 

ഡിയോറിൻ്റെയും അർമാനിയുടെയും രണ്ട് ഉൽപ്പാദന യൂണിറ്റുകളും ഒരു വർഷത്തേക്ക് ജുഡീഷ്യൽ ഭരണത്തിന് കീഴിലാക്കാൻ മിലാൻ ജുഡീഷ്യറി ഉത്തരവിട്ടുണ്ട്. തൊഴിൽ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും കൂടുതൽ ലാഭമുണ്ടാക്കാനുള്ള ബ്രാൻഡുകളുടെ രീതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തൊഴിലാളികളെ രാവും പകലും ചൂഷണം ചെയ്തു, അവരുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ, ജോലി സമയം, ന്യായമായ വേതനം എന്നിവ നിരസിച്ചു, തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ്  ജുഡീഷ്യൽ ഉത്തരവ്.

Latest Videos
Follow Us:
Download App:
  • android
  • ios