ടിക്കറ്റ് വില്പന ഉടനെ നിർത്തണം; ഗോഫസ്റ്റിന് ഡിജിസിഎ നോട്ടീസ്

എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് (എഒസി) തുടരുന്നതിനെക്കുറിച്ചുള്ള കൂടുതൽ തീരുമാനം എയർലനിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഉണ്ടാവുക.

DGCA asks GoFirst to stop selling tickets with immediate effect apk

ദില്ലി: ടിക്കറ്റ് ബുക്കിംഗും വിൽപനയും ഉടനടി നിർത്താൻ ഗോ ഫസ്റ്റ് എയർലൈൻസിന് നിർദ്ദേശം. വ്യോമയാന ഡയറക്ടർ ജനറലാണ് (ഡിജിസിഎ) നിർദ്ദേേശൺ നൽകിയത്. ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി സമർപ്പിക്കാൻ എയർലൈൻ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ  പരാജയപ്പെട്ടതിനാണ്  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  എയർലൈനിന് കാരണൺ കാണിക്കൽ നോട്ടീസ് നൽകിയത്.

എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് (എഒസി) തുടരുന്നതിനെക്കുറിച്ചുള്ള കൂടുതൽ തീരുമാനം എയർലനിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഉണ്ടാവുക. മാത്രമല്ല നേരിട്ടോ അല്ലാതെയോ ടിക്കറ്റുകളുടെ ബുക്കിംഗും വിൽപനയും പുതിയ ഉത്തവുണ്ടാകുന്നത് വരെ  നിർത്താനും ഗോഫസ്റ്റ്ന് നിർദ്ദേശം നൽകിയിട്ടുളളത്. മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്നാണ്  ഡയറക്ടറേറ്റ്ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ALSO READ: റിസ്കില്ലാതെ വരുമാനം നേടാം; സ്ഥിര നിക്ഷേപ പലിശ ഉയർത്തി ഈ ബാങ്ക്

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ്  2023 മെയ് പതിനഞ്ച് വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ൈളറ്റുകളും റദ്ദാക്കിയതായിരുന്നു. എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ്  ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.

5,000 ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിരുന്നു. നിലവിൽ, എയർലൈനിന്റെ 57 വിമാനങ്ങളിൽ 28 വിമാനങ്ങളുമായി ഗോ ഫസ്റ്റ് പ്രതിദിന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശേഷിക്കുന്ന വിമാനങ്ങൾ അമേരിക്കൻ നിർമാതാക്കളായ പ്രാറ്റ് & വിറ്റ്‌നി വിതരണം ചെയ്യുന്ന എഞ്ചിനുകളിലെ തകരാർ കാരണം സർവീസ് നടത്തുന്നില്ല.

ജെറ്റ് എയർവേസി'നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് 'ഗോ ഫസ്റ്റ്'. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ 'ഗോ ഫസ്റ്റ്' പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios