'അടുത്ത പ്ലാൻ എന്ത്'; 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതികൾ സമർപ്പിക്കണമെന്ന് ഗോ ഫസ്റ്റിനോട് ഡിജിസിഎ

സർവീസ് പുനരാരംഭിക്കുന്നതിന് അംഗീകാരം നൽകുന്നതിന് മുമ്പ് ഓഡിറ്റ് നടത്തും. പുനരുജ്ജീവന പദ്ധതി സമർപ്പിച്ചാൽ ഡിജിസിഎ അവലോകനം ചെയ്ത ശേഷം അറിയിക്കും

DGCA asks Go First to submit revival plan in 30 days APK

ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിനോട് പുനരുജ്ജീവന പദ്ധതികൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർ. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്ക് ഫയൽ ചെയ്ത രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ് ഈ മാസം മൂന്നാം തീയതി മുതൽ സർവീസ് അവസാനിപ്പിച്ചിരുന്നു.

പുനരുജ്ജീവനത്തിനായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ സമഗ്രമായ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ടത്. 

ALSO READ: മുകേഷ് അംബാനിയുടെ 100 വർഷം പഴക്കമുള്ള തറവാട് നവീകരിച്ചു; ചെലവായത് കോടികൾ

ഗോ ഫസ്റ്റ് സമർപ്പിച്ചാൽ പുനരുജ്ജീവന പദ്ധതി കൂടുതൽ ഉചിതമായ നടപടിക്കായി ഡിജിസിഎ അവലോകനം ചെയ്യും. സർവീസ്  പുനരാരംഭിക്കുന്നതിന് അംഗീകാരം നൽകുന്നതിന് മുമ്പ് ഗോ ഫസ്റ്റിന്റെ തയ്യാറെടുപ്പ് ഡിജിസിഎ ഓഡിറ്റ് നടത്തും. 

എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്‌നിയുടെ പരാജയമാണ്  ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കൗശിക് ഖോന പറഞ്ഞു.

5,000-ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, സാധ്യതയുള്ള നിക്ഷേപകരുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തു,

ALSO READ: മുകേഷ് അംബാനിയും ഇഷ അംബാനിയും പിരിച്ചുവിട്ടത് 1000 തൊഴിലാളികളെ; കൂടുതൽ രാജി ആവശ്യപ്പെട്ടേക്കും

നിലവിൽ, എയർലൈനിന്റെ 57 വിമാനങ്ങളിൽ 28 വിമാനങ്ങളുമായി ഗോ ഫസ്റ്റ് പ്രതിദിന പ്രവർത്തനങ്ങൾ നടത്തുന്നു, ശേഷിക്കുന്ന വിമാനങ്ങൾ അമേരിക്കൻ നിർമാതാക്കളായ പ്രാറ്റ് & വിറ്റ്നി വിതരണം ചെയ്യുന്ന എഞ്ചിനുകളിലെ തകരാർ കാരണം സർവീസ് നടത്തുന്നില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios