ആധാർ കാർഡ് പുതുക്കിയില്ലേ? പരാതികൾ ഉണ്ടെങ്കിൽ എങ്ങനെ പരിഹരിക്കാനാകും; മാർഗ്ഗമിതാ

ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. എങ്ങനെ പരാതി നല്‍കാം?

complaints relatedto aadhaar services how to file it apk

ന്ത്യയില്‍ സ്ഥിരതാമസക്കാരായ വ്യക്തിയുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ്  ആധാർ. രാജ്യത്ത് ഏതൊരു സാമ്പത്തിക സേവനങ്ങളും ഇന്നു ലഭ്യമാകുന്നതിനുള്ള ഏറ്റവും നിര്‍ണായകമായ 12 അക്ക തിരിച്ചറിയല്‍ രേഖ കൂടിയാണിത്. അതിനാല്‍ തന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യവും വ്യക്തവുമായിരിക്കേണ്ടത് അത്യാവശ്യവുമാണ്.

ALSO READ: ചെറുകിട വിപണിയിലേക്ക് നോട്ടമിട്ട് പിസ്സ ഹട്ട്; ഇന്ത്യൻ രുചികളുടെ സാധ്യതയും പരീക്ഷിക്കും

അതേസമയം 10 വര്‍ഷങ്ങള്‍ക്ക് മുമ്പെ ആധാര്‍ കാര്‍ഡ് എടുത്തവരും പിന്നീട് ഇതുവരെയുള്ള കാലയളവിനിടെ പ്രമാണരേഖകള്‍ പുതുക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന്  യുഐഡിഎഐ പറഞ്ഞിട്ടുണ്ട്. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ച് യുഐഡിഎഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ആധാർ നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഒരു നിയമപരമായ അതോറിറ്റിയാണ് യുഐഡിഎഐ. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സംവിധാനമായ ആധാർ പ്രോഗ്രാമിന്റെ നടത്തിപ്പിന്റെ ഉത്തരവാദിത്തം യുഐഡിഎഐക്കാണ്.

ALSO READ: ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയിൽ കണ്ണുവെച്ച് ഇഷ അംബാനി; 350 കോടിയോളം മുടക്കി സ്വന്തമാക്കാൻ മുകേഷ് അംബാനി

എങ്ങനെ പരാതി നല്‍കാം?

സ്റ്റെപ് 1: https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
സ്റ്റെപ് 2: 'പരാതി ഫയൽ ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: പേര്, ഫോണ്‍ നമ്പര്‍, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
സ്റ്റെപ് 4: ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും 'പരാതിയുടെ വിഭാഗം' തെരഞ്ഞെടുക്കുക
>> ആധാര്‍ ലൈറ്റര്‍/ പിവിസി സ്റ്റാറ്റസ്
>> ഓഥന്റിക്കേഷനിലെ തടസം
>> അഗംത്വം എടുക്കുന്നതിലെ പ്രശ്‌നം
>> ഓപറേറ്റര്‍/ എന്റോള്‍മെന്റ് ഏജന്‍സി
>> പോര്‍ട്ടല്‍/ അപേക്ഷയിലെ പ്രശ്‌നം
>> അപ്‌ഡേറ്റ് ചെയ്യാനുള്ള തടസം
സ്റ്റെപ് 5: പരാതിയുടെ സ്വഭാവമനുസരിച്ച്, 'കാറ്റഗറി ടൈപ്പ്' തെരഞ്ഞെടുക്കുക
സ്റ്റെപ് 6: കാപ്ച്ച കോഡ് നല്‍കുക, നെക്സ്റ്റ്-ല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് സുബ്മിറ്റ് നല്‍കുക
 (ലഭിക്കുന്ന കംപ്ലെയിന്റ് നമ്പര്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി കുറിച്ചുവെയ്ക്കുക)

Latest Videos
Follow Us:
Download App:
  • android
  • ios