'എത്ര നന്നായി പണിയെടുത്തിട്ടും കാര്യമില്ല, ജോലി പോകും; ഏറ്റവും മികച്ച ജീവനക്കാരനെ പുറത്താക്കി കമ്പനി
ജീവനക്കാരെ ഒരു പാഠം പഠിപ്പിക്കാൻ മികച്ച ജീവനക്കാരനെ പുറത്താക്കി കമ്പനി. മികച്ച രീതിയിൽ ജോലി ചെയ്തിട്ടും കാര്യമില്ല തങ്ങളുടെ ഇഷ്ടത്തിന് നിന്നല്ലെങ്കിൽ പിരിച്ചുവിടുമെന്നുള്ള പാഠം
ജോലി സ്ഥലങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാൻ പലപ്പോഴും ആളുകൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ജനപ്രിയ സോഷ്യല്‍ ന്യൂസ് അഗ്രഗേഷന്‍ സൈറ്റായ റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിൽ, ഓഫീസുകളിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചുള്ള കഥകൾ പങ്കിടാൻ ഗ്രൂപ്പ് വരെ ഉണ്ടാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പിലെ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഇപ്പോൾ ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്. ജീവനക്കാരെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഒരു കമ്പനി തങ്ങളുടെ ഏറ്റവും മികച്ച ജീവനക്കാരനെ പുറത്താക്കിയിരിക്കുകയാണ്.
കമ്പനിയിലെ ഏറ്റവും മികച്ച ജീവനക്കാരനെ പുറത്താക്കുന്നതിലൂടെ, അവർക്ക് ഇഷ്ടമുള്ളവരെ ആരെയും പുറത്താക്കാൻ കഴിയുമെന്ന് ജീവനക്കാർക്ക് മുൻപിൽ കാണിക്കുകയായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു. എത്ര മികച്ച പ്രകനടനം കാഴ്ച വെച്ചാലും പുനഃസ്ഥാപിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് കൂടി തെളിയിക്കുകയായിരുന്നു കമ്പനി എന്ന് ജീവനക്കാരൻ പറയുന്നു.
കമ്പനിയിൽ നേരിടുന്ന കഷ്ടപ്പാടുകൾ പോസ്റ്റിൽ വിവരിക്കുന്നുണ്ട്. അപ്പർ മാനേജ്‌മെന്റ് തൊഴിലാളികളിൽ നിന്ന് കമ്മീഷനുകൾ തട്ടിയെടുക്കുക, കരാർ വ്യവസ്ഥകൾ പാലിക്കാതിരിക്കുക, അഞ്ച് മിനിറ്റിനുള്ളിൽ ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ വാതിൽ തുറക്കാൻ തോന്നിയാൽ തുറക്കുമെന്ന് പറയുക തുടങ്ങി നിരവധി കാര്യങ്ങൾ അവടെ നടക്കുന്നതായി ജീവനക്കാരൻ പറയുന്നു. എത്ര മികച്ച രീതിയിൽ ജോലി ചെയ്തിട്ടും കാര്യമില്ല തങ്ങളുടെ ഇഷ്ടത്തിന് നിന്നല്ലെങ്കിൽ പിരിച്ചുവിടുമെന്നുള്ള പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.
കമ്പനിയുടെ നടപടിയെ 'അന്യായം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോസ്റ്റിന് പ്രതികരണവുമായി നിരവധിപേരെത്തി. ബാക്കിയുള്ള ജീവനക്കാരെ ഭയപ്പെടുത്താനുള്ള തന്ത്രമാണ് ഇതെന്ന് പലരും പ്രതികരിച്ചു. ഇനിയും ആ കമ്പനിയിൽ തുടരരുതെന്നും അവർ എപ്പോഴാണ് നിങ്ങളെ പറഞ്ഞുവിടുക എന്ന് പറയാനാകില്ലല്ലോ അതിനാൽ പിരിച്ച് വിടുന്നതിന് മുമ്പ് സ്വയം അവിടെ നിന്നും ഇറങ്ങി പോരണം എന്നൊക്കയാണ് കമന്റുകൾ