ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഓൺലൈനായി എങ്ങനെ പരിശോധിക്കാം
നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യുന്നതായി സംശയമുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ ആധാർ ഉപയോഗത്തിൽ ചില അപാകതകൾ കണ്ടെത്തുകയോ ചെയ്താൽ, നിങ്ങൾ എത്രയും വേഗം യുഐഡിഎഐയുമായി ബന്ധപ്പെടണം.
ദില്ലി: ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ കാർഡ്, ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ആധാർ ഒരു ഐഡന്റിറ്റി കാർഡായി ഉപയോഗിക്കുന്നു, കൂടാതെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ വിവരങ്ങൾ നൽകേണ്ടതായുണ്ട്. ഒരു ഐഡന്റിറ്റി കാർഡ് എന്ന നിലയിൽ, ആധാർ കാർഡിൽ നിങ്ങളുടെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ, മുഖചിത്രങ്ങൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും അടങ്ങിയിരിക്കുന്നു.
ആധാറിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ധാരാളം ഉള്ളതിനാൽ, അത് എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് പരിഗണിച്ച്, ആധാർ അനുവദിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങളുടെ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യവും ‘ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി’ എന്ന പേരിൽ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ ആധാർ ഓതന്റിക്കേഷൻ ചരിത്രം ഓൺലൈനായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ;
ഘട്ടം 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.uidai.gov.in
ഘട്ടം 2: 'എന്റെ ആധാർ' എന്നതിലേക്ക് പോകുക, തുടർന്ന് ആധാർ സേവനങ്ങൾക്ക് കീഴിലുള്ള 'ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി' ക്ലിക്ക് ചെയ്യുക
ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പറും സെക്യൂരിറ്റി കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് സെൻഡ് ഒട്ടിപി എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: വിജയകരമായ സ്ഥിരീകരണത്തിനായി ഒട്ടിപി പൂരിപ്പിച്ച് 'പ്രോസീഡ്' ക്ലിക്ക് ചെയ്യുക
ഘട്ടം 5: നിങ്ങളുടെ ആധാർ കാർഡിന്റെയും മുൻകാല പ്രാമാണീകരണ അഭ്യർത്ഥനകളുടെയും എല്ലാ വിശദാംശങ്ങളും സ്ക്രീനിൽ ദൃശ്യമാകും
നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യുന്നതായി നിങ്ങൾ സംശയിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ ഉപയോഗത്തിൽ ചില അപാകതകൾ കണ്ടെത്തുകയോ ചെയ്താൽ, നിങ്ങൾ എത്രയും വേഗം യുഐഡിഎഐയുമായി ബന്ധപ്പെടണം. നിങ്ങൾക്ക് യുഐഡിഎഐയുമായി ബന്ധപ്പെടാൻ 1947 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കാം. help@uidai.gov.in എന്നത്തിലേക്ക് നിങ്ങൾക്ക് ഇമെയിൽ അയയ്‌ക്കാനും കഴിയും.