ആദായനികുതി നോട്ടീസ് വരും മുൻപ് പാൻ കാർഡ് പരിശോധിക്കൂ; ഈ ഒറ്റ കാരണംകൊണ്ട് ഉയർന്ന ടിഡിഎസ് ഈടാക്കും

പ്രവർത്തനരഹിതമായ പാൻ കാർഡ് ആണെങ്കിൽ, ഉയർന്ന ടിഡിഎസ് ഈടാക്കും. ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ  പാൻ കാർഡ് പ്രവർത്തനരഹിതമാകും. അതുകൊണ്ട് തന്നെ പാൻ കാർഡും ആധാറും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

check status of PAN Aadhaar linking status of deductee on deduction date to avoid income tax notice

നിങ്ങളുടെ പാൻ  കാർഡും ആധാറും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയോ?..ഇല്ലെങ്കിൽ ഉയർന്ന ടിഡിഎസ് അടയ്ക്കേണ്ടി വരുമെന്ന് തീർച്ച. ടിഡിഎസ് അടയ്ക്കുന്ന ഓരോ വ്യക്തിയും  പാൻ കാർഡ് സാധുവാണെന്ന് ഉറപ്പാക്കുക   മാത്രമല്ല, ടിഡിഎസ് കുറയ്ക്കുന്ന തീയതിയിൽ പാൻ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കേണ്ടതും പ്രധാനമാണ്. പ്രവർത്തനരഹിതമായ പാൻ കാർഡ് ആണെങ്കിൽ, ഉയർന്ന ടിഡിഎസ് ഈടാക്കും. ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ  പാൻ കാർഡ് പ്രവർത്തനരഹിതമാകും. അതുകൊണ്ട് തന്നെ പാൻ കാർഡും ആധാറും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

സാധാരണ ടിഡിഎസ് മാസാവസാനം മുതൽ 30 ദിവസത്തിനകം സർക്കാരിൽ നിക്ഷേപിക്കണമെന്നതാണ് വ്യവസ്ഥ. ടിഡിഎസ് കിഴിച്ച ദിവസം പ്രവർത്തനരഹിതമായിരുന്ന പാൻ പിന്നീട്, കിഴിച്ച തുക സർക്കാരിൽ നിക്ഷേപിക്കാനുള്ള നിയമപരമായ സമയപരിധിക്ക് മുമ്പുള്ള കാലയളവിൽ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ടിഡിഎസ് മാർച്ച് 20-ന് കുറയ്ക്കുകയും ഏപ്രിൽ 15-ന് നിക്ഷേപിക്കുകയും ചെയ്തു. ഏപ്രിൽ 15-ന് കാർഡ് സാധുവാണെങ്കിലും  പാൻ മാർച്ച് 20-ന് പ്രവർത്തനരഹിതമായിരുന്നെങ്കിൽ, ഉയർന്ന ടിഡിഎസ് തുക ഈടാക്കപ്പെടും.

എന്താണ് ടിഡിഎസ്?

വരുമാന സ്രോതസ്സിൽ നിന്ന് നികുതി പിരിക്കുന്നതിന്   സർക്കാർ നടപ്പിലാക്കുന്ന ഒരു നടപടിക്രമമാണ് സ്രോതസ്സിൽ നികുതി കുറയ്ക്കൽ  അഥവാ ടിഡിഎസ്. തൊഴിലുടമയോ തുക നൽകുന്ന ആളോ നികുതിദായകനിൽ നിന്ന് കുറയ്ക്കുന്ന നികുതി അയാൾക്ക് വേണ്ടി ആദായനികുതി വകുപ്പിൽ നിക്ഷേപിക്കുന്ന തുകയാണിത് . ശമ്പളം, സ്ഥിരനിക്ഷേപങ്ങളുടെ പലിശ, വാടക, കമ്മീഷനുകൾ മുതലായവ പോലുള്ള വിവിധ വരുമാന വിഭാഗങ്ങൾക്ക് ടിഡിഎസ് ബാധകമാണ്. നികുതി വെട്ടിപ്പ് തടയാൻ ടിഡിഎസ് സഹായിക്കുന്നു 
 
ടിഡിഎസ് കുറയ്ക്കുന്ന ഇടപാടുകൾ ഏതൊക്കെയാണ്?
 
* പ്രതിമാസം 50,000 രൂപയിൽ കൂടുതലുള്ള വീട്ടുവാടക.
* 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥാവര വസ്‌തുക്കളുടെ വിൽപ്പന.
* ശമ്പളം.
* പ്രത്യേക സന്ദർഭങ്ങളിൽ വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ചെലവ്.

 പാൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

വ്യക്തികൾക്ക് ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് 'ക്വിക്ക് ലിങ്കിന്' കീഴിലുള്ള 'വെരിഫൈ പാൻ സ്റ്റാറ്റസ്' ഓപ്‌ഷനിൽ ക്ലിക്കുചെയ്‌ത് പാൻ സാധുവാണോ എന്ന് പരിശോധിക്കാനാകും.

Latest Videos
Follow Us:
Download App:
  • android
  • ios