ബാങ്ക് അക്കൗണ്ട് ഒരു ബ്രാഞ്ചിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റണോ? ഇനി വളരെ എളുപ്പം

എസ്ബിഐ ബാങ്ക് അക്കൗണ്ട് ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ഓൺലൈനായി മാറ്റുന്നത് എങ്ങനെ എന്നറിയാം 

Change SBI Bank Account From One Branch To Another Branch Online apk

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകൾ എളുപ്പമാക്കുന്ന്തിന് ഉപഭോക്താക്കൾക്കായി നിരവധി ഓൺലൈൻ സേവനങ്ങൾ നൽകുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ബാങ്കിൻറെ ബ്രാഞ്ച് മാറേണ്ടതായി വരും. അതിനായി ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷയും നൽകേണ്ടിവരും.  എന്നാൽ നിങ്ങൾ എസ്ബിഐ ഉപഭോക്താവാണെങ്കിൽ ബ്രാഞ്ച് മാറുന്നതിനെക്കുറിച്ച് ടെൻഷൻ വേണ്ട. കാരണം  എസ്‌ബിഐയുടെ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ വീട്ടിലിരുന്ന് സേവിംഗ്‌സ് അക്കൗണ്ടിനായി ബാങ്ക് ശാഖ മാറ്റാം. ഇന്റർനെറ്റ് ബാങ്കിംഗ് വഴി, നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിന്റെ ശാഖ വേഗത്തിൽ മാറ്റുന്നതിനുള്ള  സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.                                            

എസ്ബിഐ ബാങ്ക് അക്കൗണ്ട് ഒരു ശാഖയിൽ നിന്ന് മറ്റൊരു ശാഖയിലേക്ക് ഓൺലൈനായി മാറ്റുന്നതിനുള്ള ഘട്ടം പരിചയപ്പെടാം

1. ആദ്യം എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റായ onlinesbi.com  ലോഗിൻ ചെയ്യുക.

2. 'പേഴ്സണൽ ബാങ്കിംഗ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3. യൂസർ നെയിമും പാസ്‌വേഡും നൽകി ക്ലിക്ക് ചെയ്യുക.

4. തുടർന്ന്  ഇ-സർവീസ് ടാബ് ഉണ്ടാകും, അതിൽ ക്ലിക്ക് ചെയ്യുക.

5. ട്രാൻസ്ഫർ സേവിംഗ്സ് അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക.

6. ട്രാൻസ്ഫർ ചെയ്യേണ്ട നിങ്ങളുടെ അക്കൗണ്ട് തിരഞ്ഞെടുക്കുക.

7. നിങ്ങൾ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചിന്റെ IFSC കോഡ് നൽകുക.

8. എല്ലാം ഒരിക്കൽക്കൂടി പരിശോധിച്ച ശേഷം കൺഫേം ബട്ടൺ ക്ലിക് ചെയ്യുക

9. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. ഇത് നൽകുക

10. കുറച്ച് ദിവസങ്ങൾക്ക് ശേഷം, നിങ്ങൾ ആവശ്യപ്പെട്ട ശാഖയിലേക്ക് നിങ്ങളുടെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യപ്പെടും.

യോനോ ആപ്പ് അല്ലെങ്കിൽ യോനോ ലൈറ്റ് ഉപയോഗിച്ച് ഓൺലൈനിൽ  നിങ്ങളുടെ ബ്രാഞ്ച് മാറ്റാം.

ഓൺലൈൻ ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങളുടെ എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിന്റെ ബ്രാഞ്ച് മാറ്റുന്നതിനുള്ള അഭ്യർത്ഥന നൽകുന്നതിന് നിങ്ങൾക്ക് അക്കൗണ്ട് കൈമാറാൻ ആഗ്രഹിക്കുന്ന ബാങ്ക് ശാഖയുടെ ബ്രാഞ്ച് കോഡ് ആവശ്യമാണ്. കൂടാതെ, നിങ്ങൾ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുകയും ബാങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും വേണം.

Latest Videos
Follow Us:
Download App:
  • android
  • ios