ആ സർപ്രൈസ് ഉണ്ടാകുമോ ബജറ്റിൽ? പ്രതീക്ഷയോടെ നികുതിദായകർ

നികുതി ഇളവ് എന്ന ആവശ്യം ധനമന്ത്രി പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്

Budget 2024: Will Finance Minister Nirmala Sitharaman increase income tax exemption limit?

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആദായനികുതി ദായകർക്ക് ആശ്വാസം പകരുന്ന ആ പ്രഖ്യാപനം ഉണ്ടാകുമോ? നികുതി ഇളവ് എന്ന ആവശ്യം ധനമന്ത്രി പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ നികുതി ഈടാക്കുന്നതിനുള്ള വരുമാന പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി   മണികൺട്രോളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമേ ഈ മാറ്റം ബാധകമാകൂ എന്നാണ് സൂചന.

പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നതിന് നികുതിദായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ, 80 സിയിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. പണപ്പെരുപ്പ നിരക്ക് ഉയരുന്നുണ്ടെങ്കിലും 2014 മുതൽ സെക്ഷൻ 80 സി പരിധി മാറ്റമില്ലാതെ തുടരുകയാണ്. സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ മുൻഗണനകൾ, വരുമാന പരിഗണനകൾ, രാഷ്ട്രീയ ഘടകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ആശ്രയിച്ചായിരിക്കും ആദായനികുതി ഇളവ് പരിധിയിൽ മാറ്റം വരുത്തുക. നികുതിദായകരുടെ മേലുള്ള ഭാരം ലഘൂകരിക്കാനും ഉപഭോഗം ഉത്തേജിപ്പിക്കാനും ഇളവ് സഹായിക്കും.

 2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ മൂന്നാം വാരത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2024-2025 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.   ധനമന്ത്രി തന്റെ തുടർച്ചയായ ഏഴാം ബജറ്റാണ് അവതരിപ്പിക്കാനിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios