ഭാരത് പെട്രോളിയം ഓഹരി വിൽപ്പന: താൽപര്യപത്രങ്ങൾ ഇന്ന് വിലയിരുത്തും

കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിതല സമിതിയും താൽപര്യപത്രങ്ങൾ പരിശോധിച്ചിരുന്നു.   


 

bpcl share sale

മുംബൈ: ഭാരത് പെട്രോളിയത്തെ സ്വന്തമാക്കാനായി മൂന്ന് കമ്പനികൾ സമർപ്പിച്ച താൽപര്യപത്രങ്ങൾ (ഇഒഐ) ഇന്ന് കേന്ദ്ര ഉന്നതതല സമിതി വിലയിരുത്തും. കമ്പനിയുടെ ഓഹരി വിൽപ്പനയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി നിയോ​ഗിക്കപ്പെട്ട ഡിലോയിറ്റ് ഇഒഐകളെക്കുറിച്ച് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടും സമിതി വിലയിരുത്തും. 

വേദാന്ത ​ഗ്രൂപ്പ്, അന്താരാഷ്ട്ര ഇക്വിറ്റി ഫണ്ടുകളായ അപ്പോളോ ​ഗ്ലോബൽ, ഐ സ്ക്വയേർഡ് ക്യാപ്പിറ്റലിന് കീഴിലുളള തിങ്ക് ​ഗ്യാസ് എന്നീ കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിട്ടുളളത്. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിതല സമിതിയും താൽപര്യപത്രങ്ങൾ പരിശോധിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios