രാധാകിഷൻ ദമാനി, മുകേഷ് അംബാനി, ഗൗതം അദാനി: 2023ൽ വൻ നഷ്ടം നേരിട്ട ശതകോടീശ്വരന്മാർ
ഇന്ത്യൻ വ്യവസായികൾക്ക് പരീക്ഷണ കാലം. കൈപൊള്ളിയത് വമ്പൻമാർക്ക്. അദാനിയും അംബാനിയും അടക്കം നഷ്ടത്തിൽ
മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ വർഷം കനത്ത സാമ്പത്തിക നഷ്ടമാണ് നേരിട്ടത്. 2023-ൽ ഇന്ത്യൻ വ്യവസായികൾക്ക് പരീക്ഷണ കള്ളമാണെന്ന് നഷ്ടങ്ങൾ വ്യക്തമാക്കുന്നു. ഡി-മാർട്ടിന്റെ സ്ഥാപകനും പ്രശസ്ത ഇന്ത്യൻ കോടീശ്വരനുമായ രാധാകിഷൻ ദമാനിയും 2023 കൈപൊള്ളിയ വ്യവസായിയാണ്.
നഷ്ടം നേരിട്ട ഇന്ത്യൻ വ്യവസായികൾ
1 ഗൗതം അദാനി
2022ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഗൗതം അദാനിയാണ് 2023 ൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് 2023 ജനുവരി 24-ന് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടു. ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന അദാനി ഇതോടെ 30-ാം സ്ഥാനത്തേക്കു എത്തി. ഈ വർഷം, 80.6 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനി നേരിട്ടത്.
ALSO READ: ‘ഈ കെണിയിൽ വീഴരുത്...’: യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി
2. മുകേഷ് അംബാനി
റിലയൻസിന്റെ ചെയർമാനും ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനിക്കും ഈ വർഷം അറ്റാദായത്തിൽ കാര്യമായ നഷ്ടം നേരിട്ടു. രണ്ട് മാസത്തിനുള്ളിൽ അദ്ദേഹത്തിന് 5.38 ബില്യൺ ഡോളർ അതായത് 44,618 കോടിയിലധികം രൂപ നഷ്ടമായി. ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, അംബാനിയുടെ ആസ്തി നിലവിൽ 81.7 ബില്യൺ ഡോളറാണ്, ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹം പത്താം സ്ഥാനത്താണ്.
3 .രാധാകിഷൻ ദമാനി
മുതിർന്ന നിക്ഷേപകനും റീട്ടെയിൽ ശൃംഖലയായ ഡി-മാർട്ടിന്റെ സ്ഥാപകനുമായ രാധാകിഷൻ ദമാനിക്ക് 2023-ന്റെ തുടക്കം മുതൽ അറ്റാദായത്തിൽ കനത്ത നഷ്ടം നേരിട്ടു. 2023 ജനുവരി 1 മുതൽ ദമാനിയുടെ ആസ്തിയിൽ 22,143 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത് അതായത് 2.67 ബില്യൺ ഡോളറിന്റ ഇടിവ്. നിലവിലെ ആസ്തി 16.7 ബില്യൺ ഡോളറാണ്. ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹം 97-ാം സ്ഥാനത്താണ്.മറ്റ് ഇന്ത്യൻ ശതകോടീശ്വരന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ 2023-ൽ ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ട ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ രാധാകിഷൻ ദമാനി മൂന്നാം സ്ഥാനത്താണ്. ഓഹരിവിപണിയിലെ ബിഗ് ബുൾ എന്നറിയപ്പെടുന്ന അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ ഉപദേഷ്ടാവ് എന്നാണ് അദ്ദേഹത്തെ പലപ്പോഴും വിളിക്കുന്നത്. ഡി-മാർട്ടിന് ഇന്ത്യയിൽ ഉടനീളം 238 സ്ഥലങ്ങളിൽ സ്റ്റോറുകളുണ്ട്.
ALSO READ: ആഡംബര ബംഗ്ലാവ്, സ്വകാര്യ ജെറ്റ്, കാറുകൾ: രത്തൻ ടാറ്റയുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ