ലോകത്തിലെ ഏറ്റവും മികച്ച വിസ്കി നിർമ്മിക്കുന്നത് ഇന്ത്യയിൽ; വില ഇതാണ്

ഐറിഷ് വിസ്‌കികളെ തോൽപ്പിച്ച് സിംഗിൾ മാൾട്ട് റാംപൂർ ആസവ, ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി, ജോൺ ബാർലികോൺ അവാർഡിന്റെ 2023 പതിപ്പിൽ 'മികച്ച വേൾഡ് വിസ്‌കി' എന്ന സ്ഥാനം നേടി

Best whisky in the world Made in India, single malt Rampur Asava

ലോകത്തിലെ ഏറ്റവും മികച്ച വിസ്കി ഏതാണ്? വിദേശ രാജ്യങ്ങളിലെ വൻ നിർമാതാക്കളുടെ പേരാണോ ഓർമയിലേക്ക് വരുന്നത്. എന്നാൽ അവയെല്ലാം മറന്നേക്കൂ. ഈ സ്ഥാനം ഒരു ഇന്ത്യൻ കമ്പനിക്കാണ്. അമേരിക്കൻ, ഐറിഷ് വിസ്‌കികളെ തോൽപ്പിച്ച് സിംഗിൾ മാൾട്ട് റാംപൂർ ആസവ, ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി, ജോൺ ബാർലികോൺ അവാർഡിന്റെ 2023 പതിപ്പിൽ 'മികച്ച വേൾഡ് വിസ്‌കി' എന്ന സ്ഥാനം നേടി. സ്‌പിരിറ്റ് നിർമാതാവ് റാഡിക്കോ ഖൈതാന്റെ ഉടസ്ഥതയിലുള്ളതാണ് റാംപൂർ ആസവ. ക്ലേ റൈ സൺ, വെയ്ൻ കർട്ടിസ്, സാക്ക് ജോൺസ്റ്റൺ, സൂസൻ റീഗ്ലർ, ജോൺ മക്കാർത്തി എന്നിവരുൾപ്പെടെ ബാർലികോൺ സൊസൈറ്റി അംഗങ്ങൾ പങ്കെടുത്ത ബ്ലൈൻഡ്-ടേസ്റ്റിംഗ് മത്സരത്തിൽ ആണ് റാംപൂർ ആസവയുടെ മിന്നും പ്രകടനം.

വർഷങ്ങളായി കയറ്റുമതിയിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ, ആഭ്യന്തര ഡിമാൻഡ് വർധിച്ചതോടെ, ആഭ്യന്തര വിപണിയിലും വിസ്കി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട് . ഇന്ത്യൻ സിഗ്നേച്ചറുള്ള എക്‌സ്‌ക്ലൂസീവ് ബോട്ടിലുകൾ ആണ് കമ്പനി പുറത്തിറക്കുന്നത്. 9000 രൂപയിലേറെയാണ് ഈ വിസ്കിയുടെ വില.  ഇന്ത്യയിലെ  പ്രീമിയം മദ്യ വിപണിയിൽ  വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം. പിക്കാഡിലി ഡിസ്റ്റിലറീസിന്റെ  പീറ്റഡ് സിംഗിൾ മാൾട്ട് കഴിഞ്ഞ വർഷം വിസ്കിസ് ഓഫ് ദി വേൾഡ് അവാർഡിൽ 'ലോകത്തിലെ ഏറ്റവും മികച്ച വിസ്കി' എന്ന പദവി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാംപൂർ ആസാവയുടെ നേട്ടം

1943-ൽ ഉത്തർപ്രദേശിലെ റാംപൂരിലെ ഒരു ഡിസ്റ്റിലറിയിൽ ആണ് റാംപൂർ ആസവയ്ക്ക് തുടക്കമിട്ടത്. കമ്പനിക്ക് ഉത്തർപ്രദേശിലെ രാംപൂർ, സീതാപൂർ എന്നിവിടങ്ങളിൽ ഡിസ്റ്റിലറികളും മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഒരു ഡിസ്റ്റിലറിയും ഉണ്ട്, ഇത് സംയുക്ത സംരംഭമാണ്. കമ്പനിയുടെ മൊത്തം ശേഷി 320 ദശലക്ഷം ലിറ്റർ ആണ്. കൂടാതെ രാജ്യത്തുടനീളം 41 ബോട്ടിലിംഗ് യൂണിറ്റുകൾ  പ്രവർത്തിക്കുന്നുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios