ആകർഷകമായ പലിശ നിരക്കുമായി ബാങ്ക്, സമ്പാദ്യം തുടങ്ങാൻ ഇതിലും നല്ല സമയമില്ല! നേട്ടം മുതിർന്ന പൗരൻമാർക്ക്
യെസ് ബാങ്കിനും പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിനും പുറമെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ് സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും
ജൂലൈ മാസം തുടക്കത്തിൽത്തന്നെ കേൾക്കുന്നത് നിക്ഷേപകർക്ക് സന്തോഷകരമായ വാർത്തകളാണ്. കാരണം ഒട്ടുമിക്ക ബാങ്കുകളും പലിശനിരക്ക് പുതുക്കിത്തുടങ്ങിയിട്ടുണ്ട്. യെസ് ബാങ്കിനും പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിനും പുറമെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ് സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് പരിഷ്കരിച്ചിരിക്കുന്നത്.
നേട്ടം മുതിർന്ന പൗരൻമാർക്ക്
നിരക്ക് വർധനവ് കൊണ്ട് മുതിർന്ന പൗരൻമാർക്കാണ് നേട്ടം കൂടുതലായുള്ളത്. ഒരു വർഷവും ഒരു ദിവസം മുതൽ 550 ദിവസം വരെയുള്ള കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശനിരക്കായ എട്ട് ശതമാനമാണ് സീനിയർ സിറ്റിസൺസിന് ലഭ്യമാക്കുന്നത്. വിവിധ കാലയളവിലെ നിക്ഷേപങ്ങൾക്ക്, സാധാരണ നിക്ഷേപകരെക്കാൾ മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ നിരക്ക് ലഭിക്കും. എന്നാൽ എൻആർഇ, എൻആർഒ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ഈ അധികനിരക്ക് ലഭ്യമല്ല.
പുതുക്കിയ എഫ്ഡി നിരക്കുകൾ ഇപ്രകാരമാണ്
91 മുതൽ 180 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ 5.00% നിരക്കിലാണ് ബാങ്കിന്റെ പലിശ വാഗ്ദാനം.
181ദിവസത്തിനും 366ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50% പലിശ ലഭിക്കും
1 വർഷവും 1 ദിവസം മുതൽ 550 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 7.50% പലിശ വാഗ്ദാനം ചെയ്യുന്നു
551 ദിവസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25% പലിശ നിരക്ക് ലഭ്യമാക്കും
2 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 7.25% പലിശ നിരക്ക് നൽകുന്നു
3 വർഷവും 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ എഫ്ഡികൾക്ക് ബാങ്ക് 7% പലിശ നൽകും
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...