സ്ത്രീകൾക്ക് സർക്കാർ സുരക്ഷയിൽ അത്യുഗ്രൻ സമ്പാദ്യപദ്ധതി; അവതരിപ്പിച്ച് ഈ ബാങ്കും

മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എംഎസ്എസ്സി) പദ്ധതി ആരംഭിച്ച്  ബാങ്ക് ഓഫ് ബറോഡയും

Bank of Baroda launches Mahila Samman Savings Certificate  small savings scheme with better interest rate ppp

ഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എംഎസ്എസ്സി) പദ്ധതി ആരംഭിച്ച്  ബാങ്ക് ഓഫ് ബറോഡയും. രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച  സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. കനറ ബാങ്കിനും, ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ശേഷം, പോസ്റ്റ് ഓഫീസിനൊപ്പം ഈ സൗകര്യം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.  

പദ്ധതിയിൽ ആർക്കൊക്കെ നിക്ഷേപം തുടങ്ങാം.

2023-24 ലെ കേന്ദ്ര ബജറ്റിലാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. അതായത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള പദ്ധതിയാണിതെന്നു ചുരുക്കം. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ രണ്ട് വർഷത്തേക്ക്, മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ പണം നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളുടെ പേരിലും അക്കൗണ്ട് ഓപ്പൺ ചെയ്യാം. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2025 മാർച്ച് 31 വരെ പദ്ധതിയിൽ അംഗമാകാം. കൂടാതെ ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്താക്കൾ അല്ലാത്തവർക്കും , ഈ ബാങ്ക് വഴി സ്കീമിൽ അംഗമാകാവുന്നതാണ്.  

അക്കൗണ്ട് പരിധി

ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്.എം‌എസ്‌എസ്‌സിക്ക് കീഴിൽ, ഒരു അക്കൗണ്ട് ഉടമയ്ക്ക്  രണ്ട് ലക്ഷം രൂപ  വരെ നിക്ഷേപിക്കാം, 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക.

Read more:നടക്കുന്നത് വമ്പൻ എഐ തട്ടിപ്പുകൾ, സുപ്രധാന മുന്നറിയിപ്പുമായി പൊലീസ്; ശ്രമം നടന്നാൽ നിങ്ങൾ ചെയ്യേണ്ടത്!

ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ

ഈ സ്‌കീമിന് കീഴിൽ ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാവുന്നതാണ് .എന്നാൽ മൊത്തം നിക്ഷേപത്തിന്റെ തുക 2 ലക്ഷം രൂപയിൽ കൂടരുത്.എംഎസ്എസ്സി സ്‌കീമിന് കീഴിൽ ഒരു അക്കൗണ്ട് ഉടമയ്ക്ക്  ഒന്നിലധികം അക്കൗണ്ടുകൾ്  തുറക്കാൻ കഴിയുമെന്നതിനാൽ, ഇത് സ്ത്രീകൾക്ക് ദിവസേന ചെറിയ തുകകൾ ലാഭിക്കാനും പ്രത്യേക അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകുന്നു.എന്നാൽ നിലവിലുള്ള അക്കൗണ്ടും മറ്റൊരു അക്കൗണ്ട് തുറക്കുന്നതും തമ്മിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരിക്കണം. അതായത് ഒരു എംഎസ്എസ്സി അക്കൗണ്ടും 3 മാസത്തിന് ശേഷം മറ്റൊരു അക്കൗണ്ടും തുറക്കാം

Latest Videos
Follow Us:
Download App:
  • android
  • ios