അംബാനി വിവാഹ ആഘോഷങ്ങളിൽ പ്രധാനമായ ഈ ചടങ്ങ് നാളെ; ബിൽ ഗേറ്റ്സ് മുതൽ സക്കർബർഗ് വരെ ഈ കാര്യങ്ങൾ പാലിക്കണം
ഇന്ത്യൻ പാരമ്പര്യം, സംസ്കാരം, പ്രത്യേകിച്ച് അംബാനിമാരുടെ പാരമ്പര്യം എന്നിവ ഉൾക്കൊള്ളിച്ചാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിലേറ്റവും പ്രധാനമായ ചടങ്ങ് നാളെയാണ്. വിവാഹിതരാകാൻ പോകുന്ന ദമ്പതികൾക്ക് നടത്തുന്ന ഹസ്താക്ഷര ചടങ്ങ് ആണിത്.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷം പൊടിപൊടിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് നാളെ സമാപനമാകും. ഇന്ത്യൻ സംസ്കാരത്തെ ഉയർത്തിപിടിച്ചുകൊണ്ടാണ് അംബാനി കുടുംബം ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിൽ ഒന്നായ അംബാനി കുടുംബത്തിലെ ആഘോഷം അത്യാഢംബരപൂർണമാണ് നടക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയിൽ ലോകമെമ്പാടുമുള്ള ആഗോള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ പാരമ്പര്യം, സംസ്കാരം, പ്രത്യേകിച്ച് അംബാനിമാരുടെ പാരമ്പര്യം എന്നിവ ഉൾക്കൊള്ളിച്ചാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിലേറ്റവും പ്രധാനമായ ചടങ്ങ് നാളെയാണ്. വിവാഹിതരാകാൻ പോകുന്ന ദമ്പതികൾക്ക് നടത്തുന്ന ഹസ്താക്ഷര ചടങ്ങ് ആണിത്. ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾ, അതായത് ബിൽ ഗേറ്റ്സ് മുതൽ സക്കർബർഗ് വരെ 'പൈതൃക ഇന്ത്യൻ വസ്ത്രം' ധരിക്കണം. മാത്രമല്ല നാളെ 'ടസ്‌ക്കർ ട്രയൽസ്' എന്ന പരിപാടിയുമുണ്ട്. ഇത് അതിഥികൾക്ക് ജാംനഗറിൻ്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒരു ഔട്ട്ഡോർ പരിപാടിയാണ്.
എന്താണ് ഹസ്താക്ഷര ചടങ്ങ്?
അതിഥികളുടെ സാന്നിധ്യത്തിൽ ദമ്പതികൾ ഹസ്താക്ഷര അല്ലെങ്കിൽ ഒപ്പിടൽ ചടങ്ങ് നടത്തും. ജാംനഗർ ടൗൺഷിപ്പ് ടെമ്പിൾ കോംപ്ലക്‌സിലാണ് പരിപാടി. റിപ്പോർട്ടുകൾ പ്രകാരം, ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് അതിഥികൾ അണിനിരക്കും
ഗുജറാത്തിലെ ജാംനഗറിൽ അടുത്തിടെ അംബാനി കുടുംബം 14 പുതിയ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി നിത അംബാനി വിഭാവനം ചെയ്ത ഈ ക്ഷേത്ര സമുച്ചയത്തിൽ കൊത്തുപണികളുള്ള തൂണുകൾ, ദേവതകളുടെയും ദേവതകളുടെയും ശിൽപങ്ങൾ, ഫ്രെസ്കോ ശൈലിയിലുള്ള പെയിൻ്റിംഗുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.