മകന്റെ വിവാഹം ഗംഭീരമാക്കാൻ മുകേഷ് അംബാനി; ദുപ്പട്ട നെയ്യുന്നത് ഇവർ
അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും ഐക്യത്തിനായി മനോഹരമായ ദുപ്പട്ട നെയ്തെടുക്കാൻ നിത അംബാനി ഏൽപ്പിച്ചിരിക്കുന്നത് ആരെയെന്ന അറിയേണ്ടേ
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. അനന്ത് അംബാനിയും വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹ മാമാങ്കങ്ങൾക്ക് കൊടിയേറി കഴിഞ്ഞു. വിവാഹ ആഘോഷങ്ങൾ ജാംനഗറിലെ റിലയൻസ് ഗ്രീൻസിൽ 2024 മാർച്ച് 1 മുതൽ 3 വരെ നടക്കും എന്നാണ് റിപ്പോർട്ട്. രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഗംഭീര ചടങ്ങായിരിക്കും അനന്ത് അംബാനിയുടെ വിവാഹം.
ഇന്ത്യൻ പൈതൃകവും സംസ്കാരവും മുറുകെ പിടിക്കുന്ന അംബാനി കുടുംബം പരമ്പരാഗതമായ എല്ലാ ചടങ്ങുകളും പിന്തുടരുന്നുണ്ട്. അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും ഐക്യത്തിനായി മനോഹരമായ ദുപ്പട്ട നെയ്തെടുക്കാൻ നിത അംബാനി ഏൽപ്പിച്ചിരിക്കുന്നത് ആരെയെന്ന അറിയേണ്ടേ.. കച്ചിൽ നിന്നും ലാൽപൂരിൽ നിന്നുമുള്ള കരകൗശല വിദഗ്ധരാണ് എത്തുന്നത്. മഹാരാഷ്ട്രയിലെ പൈതാനി, ഗുജറാത്തിലെ ബന്ധാനി എന്നിങ്ങനെ രണ്ട് കരകൗശല ശൈലികൾ സംയോജിക്കുന്ന ദുപ്പട്ടയാണ് നെയ്യുന്നത്.
ഈ ഉദ്യമം പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക മാത്രമല്ല, പഴക്കമുള്ള കരകൗശലവിദ്യ സംരക്ഷിക്കാം സഹായിക്കുകയും, ചെയ്യും ഒപ്പം, തലമുറകൾക്ക് അതിൻ്റെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും വലിയ ധനികൻ തന്റെ മകന്റെ വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് സമ്മാനങ്ങൾ ഒരുക്കി വെക്കുന്നുണ്ട്. മഹാബലേശ്വറിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത പ്രത്യേക മെഴുകുതിരികൾ ആണ് അതിഥികൾക്ക് സമ്മാനിക്കുക.
ലഗാൻ ലഖ്വാനു എന്ന ഗുജറാത്തി ആചാരത്തോടെയാണ് അനന്തിൻ്റെയും രാധികയുടെയും വിവാഹ ആഘോഷങ്ങൾ ആരംഭിച്ചത്. വിവാഹത്തിന് മുൻപ് നടത്തുന്ന ആദ്യ പരിപാടി പരമ്പരാഗത ഗുജറാത്തി ശൈലിയിൽ ആണ് അംബാനി കുടുംബം നടത്തിയിരിക്കുന്നത്. 'ലഗാൻ ലഖ്വാനു' എന്നറിയപ്പെടുന്ന ചടങ്ങിൽ വധുവായി രാധിക മർച്ചന്റ് തന്നെയാണ് തിളങ്ങിയത്.