'സൗജന്യമല്ല, പോക്കറ്റ് ഫ്രണ്ട്ലി'; സ്നാക്സിന് പകരം ലോകോത്തര മെനുവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

പതിനെട്ട് വർഷമായി യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. ലോകത്തിലെ ഏറ്റവും മികച്ചതും വൈവിധ്യമാർന്നതുമായ പുതിയ മെനു. നി മുതൽ എയർ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാർക്ക് സെലിബ്രിറ്റി ഷെഫ് തയ്യാറാക്കുന്ന രുചികരമായ ഭക്ഷണം ആസ്വദിക്കാം.
 

Air India Express revamped Food and Beverage menu APK

ദില്ലി: ടാറ്റ  ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്കായി പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് ബ്രാൻഡായ  ഗൗർമെയർ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർക്ക് വേണ്ടി ഇനി ഭക്ഷണം ഒരുക്കുക. ലോകത്തിലെ ഏറ്റവും മികച്ചതും വൈവിധ്യമാർന്നതുമായ മെനുവാണ് യാത്രക്കാർക്കായി ഒരുങ്ങുന്നത്. അതേസമയം, കഴിഞ്ഞ പതിനെട്ട് വർഷമായി  യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ നിർത്തലാക്കിയിട്ടുണ്ട്. ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.

ALSO READ: ഒരു കോടിയുടെ സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി; രാം ചരൺന്റെ കുഞ്ഞിന് പേരിടൽ ചടങ്ങ് ഇന്ന്

ബജറ്റ് എയർലൈനുകളായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ ലയണത്തോടെയാണ് ആഭ്യന്തര റൂട്ടുകളിൽ യാത്രാൽക്കർക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയത്. ഹെൽത്തി, ഡയബറ്റിക് ഓപ്‌ഷനുകൾ മെനുവിൽ ലഭ്യമായിരിക്കും. വെജിറ്റേറിയൻ, പെസെറ്റേറിയൻ (മാംസം കഴിക്കില്ല എന്നാൽ മത്സ്യം കഴിക്കുന്നയാൾ), എഗ്ഗെറ്റേറിയൻ (മാംസം കഴിക്കില്ല എന്നാൽമുട്ട കഴിക്കുന്നവർ) വിഭാഗത്തിൽപ്പെട്ടവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ മെനു. സീസണൽ ഫ്രഷ് ഫ്രൂട്ട്‌സ്, സാൻഡ്‌വിച്ചുകളും റോളുകളും തുടങ്ങി സ്വാദിഷ്ടമായ ഡെസേർട്ടുകളും പുതിയ മെനുവിൽ ഉണ്ട്. 

എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്ക് എയർലൈനിന്റെ പുതിയ കോ-ബ്രാൻഡഡ് വെബ്‌സൈറ്റായ airindiaexpress.com-ൽ ഹോട്ട് മീൽ മുൻകൂട്ടി ബുക്ക് ചെയ്യാം. 2023 ജൂൺ 22 മുതൽ പുതിയ മെനു പ്രാബല്യത്തിൽ വന്നിട്ടുണ്ട്. രാജ്യാന്തര യാത്രയ്ക്ക് 24 മണിക്കൂർ മുമ്പും ആഭ്യന്തര യാത്രകൾക്ക് 12 മണിക്കൂർ മുമ്പും യാത്രക്കാർക്ക് ഭക്ഷണം ബുക്ക് ചെയ്യാം. 300 മുതൽ 600 രൂപ വരെയാണ് വില.

ALSO READ: തന്ത്രം മെനഞ്ഞ് മുകേഷ് അംബാനി; പുതിയ പോരിന് തുടക്കം കുറിച്ച് ആകാശ് അംബാനി

മുൻപ് എയർ ഇന്ത്യ എക്‌സ്‌പ്രസിൽ യാത്രക്കാർക്ക് സ്‌നാക്ക്സ് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ 4 മണിക്കൂർ അധികം യാത്ര ചെയ്യുന്നവർക്ക് ഈ ഭക്ഷണം മാത്രം മതിയാകില്ല എന്ന അഭിപ്രായം  വന്നതിനെ തുടർന്നാണ് പുതിയമാറ്റം.

മാസ്റ്റർഷെഫ് ഇന്ത്യ സീസൺ 5-ലെ വിജയിയായ സെലിബ്രിറ്റി മാസ്റ്റർ ഷെഫ് കീർത്തി ബൂട്ടികയാണ് ഗൗർമയർ ബ്രാൻഡിന് കീഴിൽ യാത്രക്കാർക്കായി ഭക്ഷണം ഒരുക്കുന്നത്, പ്രാദേശികമായി പ്രിയപ്പെട്ട വിഭവങ്ങളും മെനുവിലുണ്ട്. ഇഡ്ഡലിയോ വടയോ ഉപ്പുമാവോ ആകട്ടെ, അല്ലെങ്കിൽ ചിക്കൻ സോസേജുകളും ഹാഷ് ബ്രൗണി, മസാല ഓംലെറ്റ്, അല്ലെങ്കിൽ തേങ്ങാ ചോറും ഉൾപ്പടെയുള്ളവ ചൂടോടെ തന്നെ വിളമ്പുമെന്ന് എയർലൈൻസ് അറിയിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios