ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയ്ക്ക് ശേഷം വിമാന കരാറുമായി ആകാശ എയർ; വാങ്ങാൻ പോകുന്നത് എത്ര വിമാനങ്ങൾ

വ്യോമയാന വിപണിയിൽ മറ്റൊരു വിമാന കരാർ കൂടി. രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ  വിമാന ഓർഡർ പ്രഖ്യാപിക്കും 

After IndiGo & Air India Deals, Akasa Air Now Places new order apk

ദില്ലി: ഒരൊറ്റ കരാറിലൂടെ 500 വിമാനങ്ങൾക്ക് ഓർഡർ നൽകിയ ഇൻഡിഗോയുടെ ചരിത്രപരമായ നീക്കത്തിന് ശേഷം വ്യോമയാന വിപണിയിൽ മറ്റൊരു വിമാന കരാർ കൂടി. രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ നാല് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ കൂടി വാങ്ങുന്നു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഈ വർഷാവസാനം വിമാന ഓർഡർ പ്രഖ്യാപിക്കുമെന്നും ആകാശ എയർ അറിയിച്ചു. 

ആദ്യം നൽകിയ ഓർഡറിനു പുറമെയാണ് ഈ നാല് വിമാനങ്ങളും ഓർഡർ ചെയ്യുന്നത്. 2023 അവസാനത്തോടെ പ്രധാന ഓർഡർ പ്രഖ്യാപിക്കുമെന്ന് ആകാശ എയർ അറിയിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാരീസ് എയർ ഷോയിലാണ് പ്രഖ്യാപനം.

2023 അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആകാശ എയർ ലക്ഷ്യമിടുന്നതിനാൽ, കൂടുതൽ വിമാനങ്ങൾ വാങ്ങുമെന്ന് ആകാശ എയർ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു, അന്താരാഷ്ട്ര വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി നാല് ബോയിംഗ് 737-8 കൂടി ചേർക്കുന്നതിൽ എയർലൈൻ ആവേശഭരിതരാണെന്ന് വിനയ് ദുബെ പറഞ്ഞു, 

ഒരു വർഷത്തിനുള്ളിൽ 19 വിമാനങ്ങൾ കൂട്ടിച്ചേർത്ത ആദ്യത്തെ എയർലൈനായി ആകാശ എയർ. 120 വർഷത്തെ ആഗോള വ്യോമയാന ചരിത്രത്തിൽ ഇത് ആദ്യമായാണെന്ന് വിനയ് ദുബെ പറഞ്ഞു, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പറന്നു തുടങ്ങിയ എയർലൈൻസിന് 19 വിമാനങ്ങളുണ്ട്, 20-ാമത്തെ വിമാനം ജൂലൈയിൽ എത്തും. 

തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികൾ വഴി 75  മുതൽ 100 മില്യൺ ഡോളർ വരെ എയർലൈൻ സമാഹരിക്കും. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം  ആകാശ എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുൻപ് വിമാന കമ്പനികൾക്ക് പേയ്‌മെന്റുകൾ നടത്താൻ  ഈ ഫണ്ട് എയർലൈൻ ഉപയോഗിക്കും

Latest Videos
Follow Us:
Download App:
  • android
  • ios