മിഡിൽ ഈസ്റ്റ് മേഖലയിൽ പിടിമുറുക്കി ബിർള; യുഎഇയിൽ 'ലൂയിസ് ഫിലിപ്പ്' കാലം
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് സമീപഭാവിയിൽ മിഡിൽ ഈസ്റ്റിലുടനീളം തങ്ങളുടെ ബ്രാൻഡുകളുടെ നിരവധി എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഒരുങ്ങുന്നു
ദില്ലി: മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ സാധ്യതകൾ തേടി ആദിത്യ ബിർള ഗ്രൂപ്പ്. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രീമിയം മെൻസ്‌വെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ബ്രാൻഡ് യുഎഇയിൽ അവതരിപ്പിച്ചു.
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് സ മീപഭാവിയിൽ മിഡിൽ ഈസ്റ്റിലുടനീളം തങ്ങളുടെ ബ്രാൻഡുകളുടെ നിരവധി എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഒരുങ്ങുന്നതായി കമ്പനിയുടെ പ്രീമിയം ബ്രാൻഡുകളുടെ പ്രസിഡന്റ് ജേക്കബ് ജോൺ പറഞ്ഞു.
2,000 ചതുരശ്ര അടിയുള്ള സ്റ്റോറില്‍ പുരുഷന്മാർക്കായുള്ള ഫോർമൽ വസ്ത്രങ്ങളും സെമി-ഫോർമൽ വസ്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. കമ്പനിയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ജോൺ പറഞ്ഞു.
ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട് തുടങ്ങിയ ബ്രാൻഡുകൾ ആദിത്യ ബിർള ഗ്രൂപ്പിന്റെ കീഴിലുള്ളതാണ്. രാജ്യത്തും വിദേശത്തും വളരെ ആരാധകരുള്ള ബ്രാൻഡുകളാണ് ഇവയെല്ലാം.
അനേകം ഷോപ്പിംഗ് ഡെസ്റ്റിനേഷനുകൾ ഉള്ളതിനാൽ യുഎഇയിൽ ബ്രാൻഡ് വളരുമെന്നും ശ്രദ്ധ പിടിച്ചുപറ്റുമെന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്, കമ്പനിയുടെ വളർച്ചാ സാധ്യതകളിൽ വിശ്വാസമുണെന്നും ജേക്കബ് ജോൺ പറഞ്ഞു.
സമീപ ഭാവിയിൽ, മിഡിൽ ഈസ്റ്റിലുടനീളം ഞങ്ങളുടെ ബ്രാൻഡുകളുടെ നിരവധി എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ സമാരംഭിച്ചുകൊണ്ട് ഞങ്ങളുടെ റീട്ടെയിൽ മേഖല വിപുലീകരിക്കും," ജേക്കബ് ജോൺ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം