തുറമുഖങ്ങൾ വെട്ടിപ്പിടിച്ച് അദാനി; ഗോപാൽപൂർ തുറമുഖവും വാങ്ങുന്നു

ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി പോർട്‌സ്

Adani Ports to buy majority stake in Shapoorji Pallonjis Gopalpur Port for around 1,349 crore

രാജ്യത്തെ പ്രധാന തുറമുഖങ്ങൾ സ്വന്തമാക്കുന്നത് ഊർജിതമാക്കി അദാനി ഗ്രൂപ്പ്. ഏറ്റവുമൊടുവിലായി  ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി പോർട്‌സ് തീരുമാനിച്ചു. ഈ തുറമുഖത്തിന്റെ 56 ശതമാനം ഓഹരിയും   റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പക്കലാണ്. ഇതിന് പുറമെ ഒറീസ സ്റ്റീവ്ഡോറസിൽ നിന്ന് 39 ശതമാനം ഓഹരിയും വാങ്ങും. ഇതോടെ ഗോപാൽപൂർ തുറമുഖത്തിന്റെ 95 ശതമാനം ഉടമസ്ഥാവകാശവും അദാനി പോർട്സിനായിരിക്കും.  ഏകദേശം 3080 കോടി രൂപയാണ് ഈ ഇടപാടിനായി അദാനി ചെലവഴിക്കുക.

 അദാനി പോർട്സിന്റെ  പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഗോപാൽപൂർ തുറമുഖം  വളരെയധികം സഹായിക്കുമെന്ന് അദാനി പോർട്ട്സ് എംഡി കരൺ അദാനി പറഞ്ഞു.  അദാനി തുറമുഖങ്ങളുടെ ചരക്ക് കടത്ത് ശേഷിയും ഇത് വർധിപ്പിക്കും. നിലവിൽ ഇരുമ്പയിര്, കൽക്കരി, ചുണ്ണാമ്പുകല്ല്, ഇൽമനൈറ്റ്, അലുമിന എന്നിവയാണ് ഈ തുറമുഖത്ത് കൊണ്ടുപോകുന്നത്. അദാനി  പോർട്സ് നിലവിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിൽ 12 തുറമുഖങ്ങളും ടെർമിനലുകളും പ്രവർത്തിപ്പിക്കുന്നു.

 ഗോപാൽപൂർ തുറമുഖം ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന് കൈമാറാൻ നേരത്തെ ഷപൂർജി പല്ലോൻജി ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഗ്രൂപ്പ് വിൽക്കുന്ന രണ്ടാമത്തെ തുറമുഖമാണിത്. ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറിന് ധരംതർ തുറമുഖം വിറ്റഴിക്കുന്നതിന്    ഷപൂർജി പല്ലോൻജി ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. 710 കോടി രൂപയ്ക്കായിരുന്നു ഇടപാട്. ഗോപാൽപൂർ തുറമുഖം 2017ൽ ആണ് ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ഏറ്റെടുത്തത്. 2 കോടി ടൺ ചരക്ക് കൈകാര്യം ശേഷിയുള്ളതാണ് ഈ തുറമുഖം

 അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും ഫെബ്രുവരിയിൽ  35.4 എംഎംടി മൊത്തം ചരക്കുകളാണ്  കൈകാര്യം ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios