വിവാദങ്ങളെല്ലാം പഴങ്കഥ, അദാനി പോർട്സ് ഓഹരി വില റെക്കോർഡിൽ

 ഫെബ്രുവരി മാസത്തിലെ ചരക്ക്  ഇടപാടുകളിൽ 33% വാർഷിക വർദ്ധനവ്  കമ്പനി റിപ്പോർട്ട് ചെയ്തതോടെയാണ് ഓഹരികളുടെ കുതിപ്പ്

Adani Ports cargo volumes grow 33% in February, on track to surpass FY24 guidance

ഹിൻഡൻ ബർഗ് വിവാദവും ഓഹരി വിലയിലെ തകർച്ചയുമെല്ലാം പഴങ്കഥ. അദാനി ഗ്രൂപ്പിലെ ഓരോ സ്ഥാപനങ്ങളും ഓഹരി വിപണിയിൽ ശക്തമായ നിലയിൽ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ  അദാനി പോർട്ട്‌സ് ഓഹരി വില ഒരു ശതമാനം ഉയർന്ന് റെക്കോർഡ് നിലയിൽ എത്തി.  ഫെബ്രുവരി മാസത്തിലെ ചരക്ക്  ഇടപാടുകളിൽ 33% വാർഷിക വർദ്ധനവ്  കമ്പനി റിപ്പോർട്ട് ചെയ്തതോടെയാണ് ഓഹരികളുടെ കുതിപ്പ്. വ്യാപാരത്തിനിടെ അദാനി പോർട്ട്സ് ഓഹരികൾ 1.32 ശതമാനം ഉയർന്ന് 1,356.50 രൂപയിലെത്തി. ഡിസംബർ പാദത്തിൽ, അദാനി പോർട്ട്‌സിന്റെ അറ്റാദായം 70% വർധിച്ച് 2,208.4 കോടി രൂപയായി. ഈ പാദത്തിലെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 45% വർദ്ധിച്ചു.

അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും ഫെബ്രുവരിയിൽ  35.4 എംഎംടി മൊത്തം ചരക്കുകളാണ്  കൈകാര്യം ചെയ്തത്.   ധമ്ര തുറമുഖം അതിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ ചരക്ക് ഇടപാടായ 4.22 എംഎംടി കൈവരിച്ചു . 2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസങ്ങളിൽ, അദാനി പോർട്ട്‌സ് ഇതിനകം 382 എംഎംടി ചരക്ക് കൈകാര്യം ചെയ്തിട്ടുണ്ട്.  നടപ്പു സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് 400 എംഎംടി  മറികടക്കാൻ അദാനിക്ക് ഇതോടെ സാധിക്കുമെന്നാണ് സൂചന.

ആഭ്യന്തര തുറമുഖങ്ങളിൽ 318 ദിവസം കൊണ്ട് 350 എംഎംടി കാർഗോ കടത്ത് മറികടക്കുക എന്ന നാഴികക്കല്ല് കമ്പനി കൈവരിച്ചതായി അദാനി ഗ്രൂപ്പ് കമ്പനി അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദാനി പോർട്ട്‌സ് ഓഹരി വില 53 ശതമാനത്തിലധികമാണ് ഉയർന്നത് . കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനി പോർട്ട്‌സ് ഓഹരികൾ 96 ശതമാനത്തിലധികവും ഉയർന്നു.
 
നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

Latest Videos
Follow Us:
Download App:
  • android
  • ios