Asianet News MalayalamAsianet News Malayalam

മോദിയോടൊപ്പം പറന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ; ഉയർന്നത് 18 ശതമാനം, ഒരു വർഷത്തെ ഏറ്റവും നിലയിൽ

അദാനി ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിപണി മൂല്യം 1.4 ലക്ഷം കോടിയാണ് വര്‍ധിച്ചത്.  ഇതോടെ അദാനി ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി.

Adani Group stocks surge up to 18% as exit polls indicate Modi win; most hit 52-week highs
Author
First Published Jun 3, 2024, 1:36 PM IST | Last Updated Jun 3, 2024, 1:36 PM IST

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെത്തുടര്‍ന്ന് ഓഹരി വിപണി കുതിച്ചുയരുമ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ മുന്‍പന്തിയിലെത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍.18 ശതമാനം നേട്ടമാണ് ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിപണി മൂല്യം 1.4 ലക്ഷം കോടിയാണ് വര്‍ധിച്ചത്.  ഇതോടെ അദാനി ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി. അദാനി പവര്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച ഓഹരികളിലൊന്ന് . വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 18 ശതമാനത്തോളം നേട്ടമാണ് അദാനി പവറിന്‍റെ ഓഹരികളിലുണ്ടായത്. അദാനി ഗ്രീന്‍, അദാനി പോര്‍ട്സ് എന്നീ ഓഹരികളിലും വന്‍ കുതിപ്പുണ്ടായി. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ്സ്, എസിസി,  എൻഡിടിവി  എന്നിവ 3 ശതമാനത്തിനും 16 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.

ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പുള്ള വിപണി മൂല്യം അദാനി ഗ്രൂപ്പ് മറികടന്നു. കഴിഞ്ഞ വര്‍ഷം ജനവരി 24നാണ് അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അന്ന് 19.20 ലക്ഷം കോടിയായിരുന്നു അദാനിയുടെ വിപണി മൂല്യം. ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ആരോപണങ്ങൾക്ക് ശേഷം അദാനി ഓഹരികളിലുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. ഗ്രൂപ്പിലെ ഓഹരികൾ 80 ശതമാനത്തിലധികം അന്ന് ഇടിഞ്ഞു. അദാനി ഗ്രൂപ്പ് കമ്പനികളുടെ  ഓഹരി വിലകളിൽ കൃത്രിമം കാണിക്കുന്നതായാണ് അന്ന് ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചത്.  

Latest Videos
Follow Us:
Download App:
  • android
  • ios