പതിനായിരം മെഗാവാട്ട്! പുനരുപയോഗ ഊർജരംഗത്ത് അദാനിയുടെ കുതിപ്പ്

2030-ഓടെ 45,000 GW പുനരുപയോഗ ഊർജം  ഉൽപാദിപ്പിക്കുകയാണ് അദാനി ഗ്രീൻ എനർജിയുടെ ലക്ഷ്യം.

Adani Green becomes first Indian firm with 10K MW renewable energy capacity

പുനരുപയോഗ ഊർജരംഗത്ത് വലിയ കുതിച്ചു ചാട്ടവുമായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. കമ്പനിയുടെ ആകെ ഊർജ ഉദ്പാദനം 10,000 മെഗാവാട്ട് കടന്നു.ഇതിൽ 7,393 മെഗാവാട്ട് സൗരോർജ്ജവും 1,401 മെഗാവാട്ട് കാറ്റും 2,140 മെഗാവാട്ട് കാറ്റ്-സോളാർ ഹൈബ്രിഡ് വൈദ്യുതിയും ഉൾപ്പെടുന്നു. 2030-ഓടെ 45,000 GW പുനരുപയോഗ ഊർജം  ഉൽപാദിപ്പിക്കുകയാണ് അദാനി ഗ്രീൻ എനർജിയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ  ആഗോള സോളാർ  വൈദ്യുത ഉൽപാദകർ  ആണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. അദാനി ഗ്രീൻ എനർജിയുടെ മൊത്തം സൗരോർജ്ജ ശേഷി 18.1 GW  ആണ്

അദാനി ഉൽപാദിപ്പിക്കുന്ന 10,934 മെഗാവാട്ട് വൈദ്യുതി 5.8 ദശലക്ഷത്തിലധികം വീടുകളിലേക്ക് എത്തുന്നു. പുനരുപയോഗ ഊർജം ആയതിനാൽ പ്രതിവർഷം ഏകദേശം 21 ദശലക്ഷം ടൺ  കാർബൺ ഓക്സൈഡ് ബഹിർഗമനം  ഒഴിവാക്കുന്നതിനും സാധിക്കുന്നുണ്ട്. ഗുജറാത്തിലെ കച്ചിലെ ഖവ്രയിലെ തരിശായി കിടക്കുന്ന ഭൂമിയിൽ 30,000 മെഗാവാട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതി  അദാനി ഗ്രീൻ എനർജി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച ഈ പദ്ധതി പാരീസിന്റെ അഞ്ചിരട്ടി വലിപ്പവും മുംബൈ നഗരത്തേക്കാൾ വലുതുമാണ്. പ്രവർത്തനം ആരംഭിച്ച് 12 മാസത്തിനുള്ളിൽ അദാനി ഗ്രീൻ എനർജി 2,000 മെഗാവാട്ട് ക്യുമുലേറ്റീവ് സോളാർ ശേഷി (അതായത് ആസൂത്രണം ചെയ്ത 30,000 മെഗാവാട്ടിന്റെ 6% ത്തിൽ കൂടുതൽ) കമ്മീഷൻ ചെയ്തു.  

അദാനി ഗ്രീൻ എനർജിക്ക് നിലവിൽ 12 സംസ്ഥാനങ്ങളിലായി 8.4 GW ന്റെ ഊർജപദ്ധതികളുണ്ട്.  ഊർജ്ജ  സംരംഭങ്ങളിൽ 2030-ഓടെ മൊത്തം 75 ബില്യൺ ഡോളർ   നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios