'പണി' കിട്ടും, വൻ പിഴയും! സംഭവിക്കാൻ പോകുന്ന 5 കാര്യം അറിയാം; ആധാർ-പാൻ ലിങ്കിങ് സമയപരിധി ഇതുവരെ നീട്ടിയില്ല

ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്

aadhaar pan linking deadline over, what next penalty and all details here asd

ദില്ലി: ആധാർ - പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജൂൺ 30 ന് അവസാനിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയ പരിധി നീട്ടുമെന്ന പ്രതീക്ഷളും ഉണ്ടായിരുന്നു. എന്നാൽ ജൂൺ 30 അവസാനിക്കുമ്പോൾ സമയ പരിധി നീട്ടിയതായി ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. ഇതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.  ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും അടയ്ക്കണം.

ടൂവീലറിന് 50 ഉം 60 ഉം! സംസ്ഥാനത്ത് വേഗപരിധി പുതുക്കി, വിജ്ഞാപനമിറങ്ങി; അറിയേണ്ടതെല്ലാം

ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. ഇത് മാത്രമല്ല ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ താഴെ പറയുന്നതുപോലുള്ള നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകും.

1. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല

2. തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യില്ല

3. പ്രവർത്തനരഹിതമായ പാൻ കാർഡുകൾക്ക് തീർപ്പാക്കാത്ത റീഫണ്ടുകൾ നൽകാനാവില്ല

4. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴുള്ള തെറ്റുകൾ പോലെ തീർപ്പുകൽപ്പിക്കാത്ത നടപടികൾ പാൻ പ്രവർത്തനരഹിതമായാൽ പൂർത്തിയാക്കാൻ കഴിയില്ല

5. പാൻ പ്രവർത്തനരഹിതമാകുന്നതിനാൽ ഉയർന്ന നിരക്കിൽ നികുതി കുറയ്ക്കേണ്ടി വരും.

മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ, നികുതിദായകന് ബാങ്കുകളിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം, കാരണം എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കുമുള്ള പ്രധാന കെവൈസി മാനദണ്ഡങ്ങളിലൊന്നാണ് പാൻ. 2023 മാർച്ച് 31 ആയിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ പിന്നീട് ഇത് മൂന്ന് മാസം കൂടി നീട്ടി ജൂൺ 30 വരെ ആക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios