9 ശതമാനത്തിന് മുകളിൽ പലിശ! വമ്പൻ ഓഫറുമായി ഈ രണ്ട് ബാങ്കുകൾ
ഈ ബാങ്കുകളിൽ നിക്ഷേപിച്ച് പണം വാരാം. നിക്ഷേപത്തിന് ഉയർന്ന പലിശയാണ് ഈ രണ്ട് ബാങ്കുകളും വാഗ്ദാനം ചെയ്യുന്നത്. റിസ്കില്ലാതെ ഉയർന്ന വരുമാനം ഉറപ്പിക്കാം
ഉപഭോക്താക്കളെ ആകർഷിക്കാൻ ധനകാര്യസ്ഥാപനങ്ങൾ മികച്ച പലിശനിരക്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിലെയും, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിലെയും ചില സ്ഥിരനിക്ഷേപങ്ങളിൽ ഇപ്പോൾ 9 ശതമാനത്തിലധികം പലിശ നിരക്ക് ലഭിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), സുകന്യ സമൃദ്ധി യോജന തുടങ്ങിയ മിക്ക നിക്ഷേപ പദ്ധതികളേക്കാളും കൂടുതലാണ് നിലവിൽ ഈ രണ്ട് ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രത്യേക കാലയളവിലെ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകൾ. പൊതുവിഭാഗത്തിനാണ് 9 ശതമാനം പലിശ ലഭ്യമാക്കുന്നത് എന്ന് കൂടി നിക്ഷേപകർ അറിയണം. മുതിർന്ന പൗരൻമാർക്ക് സ്വാഭാവികമായും പലിശനിരക്ക് 9 ശതമാനത്തലും കൂടുതലാണ്.
ALSO READ: പാൻ ആധാർ ലിങ്കിങ്; പാൻ പ്രവർത്തനരഹിതമെന്നാൽ നിഷ്ക്രിയം എന്നല്ല; വ്യക്തതവരുത്തി ആദായനികുതി വകുപ്പ്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്കുകൾ
വിവിധ കാലയളവിലെ എഫ്ഡികൾക്ക് സാധാരണ ഉപഭോക്താക്കൾക്ക്, 4.5% മുതൽ 9% വരെ പലിശ നിരക്കുകളാണ് ബാങ്ക് ലഭ്യമാക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 4.5% മുതൽ 9.5% വരെയാണ് പലിശ നിരക്ക്. 2023 ജൂൺ 14 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.. 1001 ദിവസത്തെ കാലാവധിയിലെ സ്ഥിര നിക്ഷേപങ്ങൾക്കാണ് പൊതുവിഭാഗത്തിന് 9 ശതമാനമെന്ന ഉയർന്ന പലിശ നിരക്ക് ലഭ്യമാക്കുന്നത്. ഇതേ കാലയളവിലെ എഫ്ഡികൾക്ക് 9.50 ശതമാനമാണ് മുതിർന്ന പൗരൻമാർക്കുള്ള പലിശനിരക്ക്.
ALSO READ: കലയും സംസ്കാരവും അടുത്ത തലമുറയ്ക്ക് പകർന്ന് നല്കാൻ നിത അംബാനി; ഒരുങ്ങുന്നത് വമ്പൻ ഉത്സവം
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നിലവിൽ 4% മുതൽ 9.10% വരെ പലിശ നിരക്കാണ് പൊതുവിഭാഗത്തിന് നൽകുന്നത്. ഇതേ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 4.50% മുതൽ 9.60% വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷ കാലയളവുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് 9.10% എന്ന ഉയർന്ന പലിശ നിരക്ക് നൽകുന്നത്.. 2023 ജൂലൈ 5, മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നത്..5 വർഷത്തെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 9.60% പലിശയും ലഭ്യമാക്കുന്നുണ്ട്. മറ്റ് സ്വകാര്യ പൊതുമേഖലാ ബാങ്കുകളിലെ എഫ്ഡികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നിരക്കാണിത്.