Asianet News MalayalamAsianet News Malayalam

'പണി വരുന്നുണ്ടവറാച്ചാ'; കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തണം, അദാനിക്ക് സെബിയുടെ നോട്ടീസ്

2023 ജനുവരി 24 ന്, അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ മുതൽ ഓഹരി കൃത്രിമം വരെയുള്ള ആരോപണങ്ങൾ യുഎസ് ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ചിരുന്നു.

6 Adani group companies have received show-cause notices from Sebi
Author
First Published May 3, 2024, 1:24 PM IST

ദാനിക്ക് വൻ തിരിച്ചടിയായി ഗ്രൂപ്പിന്റെ ആറ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ലിസ്‌റ്റിംഗ് നിയമങ്ങൾ പാലിക്കാത്തതും, ഓഡിറ്റർ സർട്ടിഫിക്കറ്റുകളുടെ സാധുതയിലുള്ള സംശയങ്ങളും കാരണമാണ് നോട്ടീസ്. മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ രണ്ട് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. സെബിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവരും അറിയിച്ചു. നോട്ടീസ് ലഭിച്ച വിവരം അദാനി എന്റർപ്രൈസസ് തന്നെയാണ് പുറത്തുവിട്ടത്.

2023 ജനുവരി 24 ന്, അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ മുതൽ ഓഹരി കൃത്രിമം വരെയുള്ള ആരോപണങ്ങൾ യുഎസ് ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ചിരുന്നു. കേസ് അന്വേഷിക്കാൻ സുപ്രീം കോടതി ആറംഗ സമിതിക്ക് രൂപം നൽകുകയും ചെയ്തു.. ഇതിന് പുറമെ സെബിയോടും അന്വേഷണം നടത്തുന്നതിന് കോടതി ആവശ്യപ്പെട്ടു. ഇത് പ്രകാരമാണ് സെബി നോട്ടീസ് അയച്ചിരിക്കുന്നത്.

തങ്ങൾക്ക് ലഭിച്ച നിയമോപദേശം അനുസരിച്ച് സെബിയുടെ നോട്ടീസ് തങ്ങളെ ബാധിക്കാൻ സാധ്യതയില്ലെന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ പറയുന്നത്. എന്നിരുന്നാലും, അദാനി വിൽമറും അദാനി ടോട്ടൽ ഗ്യാസും ഒഴികെയുള്ള എല്ലാ കമ്പനികളുടെയും ഓഡിറ്റർമാരും  അദാനിയുടെ സാമ്പത്തിക പ്രസ്താവനകളിലെ ചില മേഖലകളിൽ അനിശ്ചിതത്വം ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം സെബിയുടെ അന്വേഷണഫലം ഭാവിയിൽ ഈ കമ്പനികളുടെ സാമ്പത്തിക പ്രസ്താവനകളെ ബാധിച്ചേക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios