വിമാനങ്ങളെക്കൊണ്ട് ജാമായി ജാംനഗർ; അംബാനി കല്യാണത്തിനെത്തുന്നത് 400 ചാർട്ടർ വിമാനങ്ങള്‍

രാധികാ മർച്ചൻന്റിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിമാനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്   ജാംനഗർ വിമാനത്താവളം. നാല് ദിവസം കൊണ്ട് ഇവിടെ എത്തുന്നത് 400 ചാർട്ടർ വിമാനങ്ങളാണ്.

400 jets in 4 days: Anant-Radhika's pre-wedding bash in Jamnagar takes off

രാജ്യത്തെ വിമാനത്താവളങ്ങൾ അപൂർവമായി മാത്രം സാക്ഷ്യം വഹിക്കുന്ന വിമാനങ്ങളുടെ ഒഴുക്കിന് സാക്ഷ്യം വഹിക്കുകയാണ് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളം. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും  രാധികാ മർച്ചൻന്റിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിമാനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്   ജാംനഗർ വിമാനത്താവളം. നാല് ദിവസം കൊണ്ട് ഇവിടെ എത്തുന്നത് 400 ചാർട്ടർ വിമാനങ്ങളാണ്.

അഭൂതപൂർവമായ തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിൽ ജീവനക്കാരുടെ   എണ്ണം വർധിപ്പിക്കുകയും വിദേശത്ത് നിന്ന് എത്തുന്ന അതിഥികൾക്കായി   താൽക്കാലിക കസ്റ്റംസ് , ഇമിഗ്രേഷൻ,  ക്വാറന്റൈൻ കൗണ്ടർ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ വിമാനത്താവളത്തിന്റെ സൗന്ദര്യവൽക്കരണവും അറ്റകുറ്റപ്പണികളും ഇതിനോടനുബന്ധിച്ച് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ബിൽ ഗേറ്റ്‌സ്, സൗദി അരാംകോ ചെയർപേഴ്‌സൺ യാസർ അൽ റുമയ്യൻ, ഗായിക റിഹാന, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി തുടങ്ങിയ പ്രമുഖർ ചാർട്ടേഡ് വിമാനങ്ങളിലാണ് എത്തുന്നത്.  

ജാംനഗർ വിമാനത്താവളം ഇന്ത്യൻ വ്യോമസേനയുടെ താവളമായതിനാൽ ഇവിടെ വിമാനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല. അതിഥികളുടെ വിമാനങ്ങൾ അടുത്തുള്ള രാജ്‌കോട്ട്, പോർബന്തർ, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിൽ ആണ് നിർത്തിയിടുന്നത്.

ശനിയാഴ്ച 90 വിമാനങ്ങളും ഞായറാഴ്ച 70 വിമാനങ്ങളും വിമാനത്താവളത്തിലെത്തുക. വിശിഷ്ടാതിഥികൾക്ക് പ്രത്യേക ഭക്ഷണവുമായി രണ്ട് സ്പൈസ് ജെറ്റ് വിമാനങ്ങൾ ദുബായിൽ നിന്ന് ജാംനഗറിൽ എത്തിയിട്ടുണ്ട്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ ജാംനഗർ വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരും  സുരക്ഷാ ക്രമീകരണങ്ങൾ കൈകാര്യം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios