സ്ഥിര നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം? മികച്ചപലിശനിരക്ക് നൽകുന്ന നാല് ബാങ്കുകളിതാ
ചില ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണക്കാർക്കുള്ള നിരക്കിനേക്കാൾഅധിക പലിശ നിരക്ക് സ്ഥിരനിക്ഷേപത്തിന്ല ലഭിക്കുകയും ചെയ്യും
വർദ്ധിച്ചുവരുന്ന പലിശനിരക്കുകൾ തന്നെയാണ് നിക്ഷേപങ്ങളെ ആകർഷകമാക്കുന്നത് .നിശ്ചിത ഇടവേളകളിൽ മിക്കബാങ്കുകളുടെയും
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഗണ്യമായി വർദ്ധിക്കുന്നുമുണ്ട്. ചില ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണക്കാർക്കുള്ള നിരക്കിനേക്കാൾഅധിക പലിശ നിരക്ക് സ്ഥിരനിക്ഷേപത്തിന്ല ലഭിക്കുകയും ചെയ്യും.
സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാം
അധ്വാനിച്ചുണ്ടാക്കിയപണം സുരക്ഷിതമായി നിക്ഷേപിക്കാൻ ആദ്യം വിശ്യാസ്യതയുള്ള ബാങ്ക് തെരഞ്ഞെടുക്കണം. അതിനുശേഷം ഒരാൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കാലാവധി നോക്കണം. ആകർഷകമായ വരുമാനം ലഭിക്കുന്നതിന് , നല്ല നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പ്രത്യേക കാലയളവുകൾ പരിഗണിക്കുക. അല്ലെങ്കിൽ രണ്ട് വർഷം പോലെയുള്ള താരതമ്യേന കുറഞ്ഞ കാലയളവുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക. കാരണം 2022 മെയ് മുതൽ ആർബിഐ റിപ്പോ നിരക്ക് വർധി്പ്പിച്ചതിന്റെ ചുവട് പിടിച്ച് വിവിധ ബാങ്കുകളും ചെറുകിട ധനകാര്യ സ്ഥാപനങ്ങളും സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തുന്നുണ്ട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ആറ് തവണ നിരക്ക് വർദ്ധന വരുത്തിയിട്ടുണ്ട്. ഇതോടെ മൊത്തം റിപ്പോ നിരക്ക് 250 ബിപിഎസ് വർധിച്ചു.നിലവിൽ ചില ധനകാര്യസ്ഥാപനങ്ങൾ ഉയർന്ന നിരക്കാണ്് വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ട് വർഷത്തെ നിക്ഷേപങ്ങൾക്ക് ലഭ്യമായ ഏറ്റവും മികച്ച പലിശ നിരക്കുകൾ അറിഞ്ഞുവെയ്ക്കാം.
ഡിസിബി ബാങ്ക്
രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഡിസിബി ബാങ്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. 700 ദിവസത്തിനും 24 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് 8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക്, സമാന കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8.5 ശതമാനം പലിശയും നൽകുന്നു.
യെസ് ബാങ്ക്
18 മാസത്തിനും 36 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സമാന കാലാവധിയുള്ള മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കും
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 18 മാസത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 7.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക്, 18 മാസത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.25 ശതമാനമാണ ്.
ഇൻഡസ്ഇൻഡ് ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്ക് രണ്ട് വർഷത്തിനുള്ളിൽ കാലാവധി തീരുന്ന നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കും.