മുകേഷ് അംബാനിയുടെ ആന്റിലിയയോട് കിടപിടിച്ച് റെയ്‌മണ്ട് മാന്‍; വീടിന്റെ വില കോടികൾ
ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമ്മാതാക്കളായ റെയ്മണ്ട് ഗ്രൂപ്പിന്റെ തലവൻ സ്വന്തമാക്കിയ വീട് മുകേഷ് അംബാനിയുടെ ആന്റിലിയയോട് കിടപിടിക്കും. ആയിരകണക്കിന് കോടിയാണ് വില
ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഭവനം ഏതെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. മുകേഷ് അംബാനിയുടെ ആന്റിലിയ. 15,000 കോടിയാണ് ആന്റിലിയയുടെ വില. ആന്റിലിയയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ ചെലവേറിയ വീട് ആരുടേതാണെന്ന് അറിയാമോ? ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമ്മാതാക്കളായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയയുടെ വീടാണ് ആന്റലിയയ്ക്ക് തൊട്ടു പുറകിലുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസ്സ് വ്യവസായികളിൽ ഒരാളാണ് ഗൗതം സിംഘാനിയ. മുംബൈയിലെ അൽതാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ജെകെ ഹൗസിലാണ് സിംഘാനിയയുടെ താമസം. 6,000 കോടി രൂപ വിലമതിക്കുന്നതാണ് ഈ സമ്പന്ന വസതി.
ALSO READ: 'സ്ലംഡോഗുകൾ വേണ്ട... കോടീശ്വരന്മാർ മാത്രം..' ധാരാവി ആധുനിക നഗരമായി മാറും: ഗൗതം അദാനി
ഗൗതം സിംഘാനിയയുടെ വീടിന്റെ പ്രത്യേകത എന്തൊക്കെ?
145 മീറ്റർ ഉയരമുള്ള ജെകെ ഹൗസ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ സ്വകാര്യ വസ്തിയാണ്. അംബരചുംബിയായ ഈ ഭവനത്തിൽ 30 നിലകളുണ്ട്. രണ്ട് നീന്തൽ കുളങ്ങളും ഹെലിപാഡും അഞ്ച് നിലകളുള്ള പാർക്കിംഗും ഇതിലുണ്ട്. ജെകെ ഹൗസിലെ ആഡംബര സൗകര്യങ്ങളിൽ സ്പാ, ജിം, ഹോം തിയേറ്റർ എന്നിവയും ഉൾപ്പെടുന്നു. ജെകെ ഹൗസിന്റെ മുകൾ നിലയിലുള്ള റെസിഡൻഷ്യൽ യൂണിറ്റുകളിലാണ് സിംഘാനിയ കുടുംബം താമസിക്കുന്നത്.
ഈ മാൻഷനിൽ സിംഘാനിയയുടെ ബിസിനസ്സിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമുണ്ട്. വസ്‌ത്രനിര്‍മാണ രംഗത്ത് മാറ്റിനിര്‍ത്താനാകാത്ത ബ്രാന്‍ഡാണ് ഡോ. വിജയ് സിംഘാനിയ തുടക്കമിട്ട റെയ്‌മണ്ട്. ഒരു കാലത്ത് റെയ്‌മണ്ട് മാന്‍ എന്നും സിംഘാനിയ അറിയപ്പെട്ടിരുന്നു. ആദ്യകാലത്ത് അവർ നിർമ്മിച്ച വസ്ത്രങ്ങൾ, കുടുംബത്തിന്റെ ആദ്യകാല ചിത്രങ്ങൾ, സർട്ടിഫിക്കറ്റുകൾ, ഫാബ്രിക് വ്യവസായത്തിൽ ഉപയോഗിച്ചിരുന്ന യഥാർത്ഥ ഉപകരണങ്ങൾ എന്നിവ മ്യൂസിയത്തിൽ ഉണ്ട്.
ALSO READ: മുകേഷ് അംബാനിയുടെ വിശ്വസ്തൻ, റിലയൻസിലെ ഈ ജീവനക്കാരന്റെ ശമ്പളം ഒന്നും രണ്ടും കോടിയല്ല
ജെകെ ഹൗസിൽ നിരവധി കുടുംബാംഗങ്ങൾക്കൊപ്പമാണ് ഗൗതം സിംഘാനിയ താമസിക്കുന്നത്