ഒരു നാരങ്ങയുടെ വില 1.48 ലക്ഷം രൂപ! ലേലം കണ്ട് ഞെട്ടി വിപണി; ഇത്രയും വിലമതിക്കാനുള്ള കാരണം ഇതാണ്

നാരങ്ങയിൽ തന്നെ ഒരു സന്ദേശം കൊത്തിവെച്ചിരുന്നു.  "മിസ് ഇ ബാക്‌സ്റ്ററിന് 1739 നവംബർ 4 മിസ്റ്റർ പി ലു ഫ്രാഞ്ചിനി നൽകിയത്" എന്നാണ് ഇതിൽ എഴുതിയിട്ടുണ്ടായിരുന്നത്. 

285 year old lemon discovered in deceased man s cabinet sold for over 1.48 lakh

രു നാരങ്ങയുടെ വില 1.48 ലക്ഷം രൂപയോ.. കേൾക്കുമ്പോൾ പലരും മൂക്കത്ത് വിരൽ വെച്ചേക്കാം. അതെ സത്യമാണ്. ഇ നാരങ്ങയെ ഇത്രയും വിശേഷമാക്കുന്നത് എന്താണെന്നല്ലേ.. 285 വർഷം പഴക്കമുള്ളതാണ് ഈ നാരങ്ങ. യുകെയിലെ ഷ്രോപ്‌ഷെയറിലെ ബ്രെറ്റെൽസ് ലേലക്കാർ ആണ് 19-ആം നൂറ്റാണ്ടിലെ ഈ നാരങ്ങ ലേലത്തിന് വെച്ചത് അന്തരിച്ച അമ്മാവനിൽ നിന്ന് പാരമ്പര്യമായി ലഭിച്ച അലമാരയിൽ നിന്നാണ് ഈ നാരങ്ങ അവർക്ക് ലഭിക്കുന്നത്.  1,416 പൗണ്ട് അതായത് ഏകദേശം 1,48,000 രൂപയ്ക്കാണ് ഇത് ലേലത്തിൽ വിറ്റുപോയത്. 

വിൽപനയ്ക്കായി അലമാര മൊത്തം   സൂക്ഷ്‌മമായി രേഖപ്പെടുത്തുമ്പോൾ, ഒരു ഡ്രോയറിൻ്റെ പിൻഭാഗത്ത് നിന്നാണ് ഉണങ്ങിയ രൂപത്തിൽ ഈ നാരങ്ങ ലഭിക്കുന്നത്. നാരങ്ങയിൽ തന്നെ ഒരു സന്ദേശം കൊത്തിവെച്ചിരുന്നു.  "മിസ് ഇ ബാക്‌സ്റ്ററിന് 1739 നവംബർ 4 മിസ്റ്റർ പി ലു ഫ്രാഞ്ചിനി നൽകിയത്" എന്നാണ് ഇതിൽ എഴുതിയിട്ടുണ്ടായിരുന്നത്. 

ഒരു തമാശയ്ക്കാണ് ഈ നാരങ്ങ ലേലത്തിൽ വെച്ചതെന്ന് ലേലക്കാരനായ ഡേവിഡ് ബ്രെറ്റെൽ പറഞ്ഞു. ഒരു 40 അല്ലെങ്കിൽ 60 പൗണ്ട് മാത്രമേ ലഭിക്കുള്ളു എന്ന് കരുതിയാണ് ലേലത്തിന് വെച്ചതെന്നും ഡേവിഡ് ബ്രെറ്റെൽ പറഞ്ഞു. എന്നാൽ ലേലത്തുക തങ്ങളെ അമ്പരിപ്പിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള നാരങ്ങ റെക്കോർഡ് വിലയ്ക്കാണ് വിറ്റുപോയത്. 
 

 

Latest Videos
Follow Us:
Download App:
  • android
  • ios