സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണത്തില്‍ നിന്ന് പണം നേടാം: വില്‍പ്പന ബാങ്ക്, പോസ്റ്റോഫീസ് എന്നിവയിലൂടെ

ഒരു ഗ്രാമിൻറെ വിലയ്ക്ക് തുല്യമായത് മുതൽ നാല് കിലോഗ്രാം വരെ സ്വർണ്ണത്തിനുള്ള ബോണ്ടുകളാവും പുറത്തിറക്കുക. 

reserve bank issue gold bonds Oct. 01, 2019

മുംബൈ: കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ്ണ ബോണ്ടുകളിൽ ഈ മാസം മുതൽ നിക്ഷേപിക്കാം. അടുത്ത വർഷം മാർച്ച് വരെ ആറു ഭാഗമായി ബോണ്ടുകൾ പുറത്തിറക്കാനാണ് തീരുമാനം. 

ഒരു ഗ്രാമിൻറെ വിലയ്ക്ക് തുല്യമായത് മുതൽ നാല് കിലോഗ്രാം വരെ സ്വർണ്ണത്തിനുള്ള ബോണ്ടുകളാവും പുറത്തിറക്കുക. സ്വർണ്ണം വാങ്ങാതെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ബോണ്ടുകളിലൂടെ കഴിയും. ബോണ്ട് കാലാവധി കഴിഞ്ഞ് അന്നത്തെ സ്വർണ്ണ വില അനുസരിച്ച് ബോണ്ടുകൾ പണമാക്കാം. 

ഒപ്പം നിക്ഷേപത്തിൻറെ പലിശയും കിട്ടും. നികുതി വരുമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ബോണ്ടുകളിലൂടെ പണം കണ്ടെത്താനുള്ള നീക്കം. ബാങ്കുകളിലും തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലും നിന്ന് ബോണ്ടുകൾ വാങ്ങാം.
 

Latest Videos
Follow Us:
Download App:
  • android
  • ios