ഇന്നുമുതല്‍ ബാങ്ക് നിങ്ങളെ തേടി വരുന്നു !, ആവശ്യമുളളവര്‍ക്കെല്ലാം വായ്പ: രാജ്യം മുഴുവന്‍ ഇന്നുമുതല്‍ വായ്പ മേളകള്‍
ഉത്സവ സീസണായതിനാല്‍ ജനങ്ങളിലേക്ക് പരമാവധി വായ്പകളെത്തിച്ച് വിപണിക്ക് ഉത്തേജനം പകരാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളാണ് വായ്പ മേളകള്‍ സംഘടിപ്പിക്കുന്നത്.
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ മേളകള്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. രാജ്യത്തെ 250 ജില്ലകളിലാണ് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് മേള നടക്കുന്നത്. വ്യക്തിഗതം, കൃഷി, വാഹനം, ഭവനം, ചെറുകിട സംരംഭം (എംഎസ്എംഇ), വിദ്യാഭ്യാസം എന്നീ വായ്പകള്‍ തല്‍സമയം നല്‍കുന്നതാണ് രീതി.
ഉത്സവ സീസണായതിനാല്‍ ജനങ്ങളിലേക്ക് പരമാവധി വായ്പകളെത്തിച്ച് വിപണിക്ക് ഉത്തേജനം പകരാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളാണ് വായ്പ മേളകള്‍ സംഘടിപ്പിക്കുന്നത്. ഓരോ ബാങ്കും ലീഡ് ബാങ്ക് പദവിയുളള ജില്ലകളിലാണ് മേള നടത്തുക. വായ്പ മേളയുടെ രണ്ടാം ഘട്ടം ഈ മാസം 21 ന് ആരംഭിക്കും. 150 ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.