ഇപിഎഫ് പെന്‍ഷന്‍ പരിധി ഉയര്‍ത്തുന്നു: ഗുണഭോക്താക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നത് വന്‍ നേട്ടം
നിക്ഷേപം അധികമായി രണ്ട് വര്‍ഷം സൂക്ഷിക്കാന്‍ അവസരം നല്‍കുന്നതിന് സമാനമായി പെന്‍ഷന്‍ അടയ്ക്കാന്‍ രണ്ട് വര്‍ഷം അധികമായി നല്‍കുമോ എന്ന് വ്യക്തമല്ല.
ദില്ലി: അന്താരാഷ്ട്ര രീതികളുമായി സമാനപ്പെടുത്തുന്നതിന്‍റെ ഭാഗമായി എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് പിന്‍വലിക്കുന്നതിനുളള പ്രായപരിധി എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇപിഎഫ്ഒ) 60 വയസ്സാക്കുന്നു. നിലവില്‍ ഇത് 58 വയസ്സായിരുന്നു.
പ്രായപരിധി ഉയര്‍ത്തുന്നതോടെ 58 വയസ്സില്‍ വിരമിക്കുന്നവര്‍ക്കും 60 വയസ്സുവരെ തുക ഇപിഎഫില്‍ നിക്ഷേപമായി സൂക്ഷിക്കാം. അത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം കൂടി അധികമായി നിക്ഷേപത്തിന് പലിശ ലഭിക്കും. നിലവില്‍ 60 വയസ്സില്‍ വിരമിക്കുന്നവര്‍ക്ക് 58 വയസ്സ് വരെ മാത്രമേ പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ അവസരമുണ്ടായിരുന്നൊള്ളു. നിക്ഷേപം അധികമായി രണ്ട് വര്‍ഷം സൂക്ഷിക്കാന്‍ അവസരം നല്‍കുന്നതിന് സമാനമായി പെന്‍ഷന്‍ അടയ്ക്കാന്‍ രണ്ട് വര്‍ഷം അധികമായി നല്‍കുമോ എന്ന് വ്യക്തമല്ല.
നവംബറില്‍ ചേരുന്ന ഇപിഎഫ്ഒ ട്രിസ്റ്റി യോഗം അംഗീകരിച്ചാല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമം പ്രാബല്യത്തിലാകും.