'നിങ്ങളുടെ ശബ്‌ദം ഉച്ചത്തിൽ പ്രതിധ്വനിക്കണം, ഉടനെ തിരിച്ചു വരൂ'; എസ്പിബിയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ കമൽഹാസൻ

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് എസ്പിബിയെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസതടസം മാറി തുടങ്ങിയതായും ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചെന്ന് മകൻ എസ്പി ചരൺ അറിയിച്ചു.

kamal haasan writes an emotional message sp balasubrahmanyam

ചെന്നൈ: കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങി വരവിനായ് പ്രാർത്ഥനയോടെ നടൻ കമലഹാസൻ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ എസ്പിബിയെ സഹോദരനെന്ന് വിശേഷിപ്പിച്ച കമലാഹാസൻ അദ്ദേഹം ഉടൻ സുഖം പ്രാപിക്കാൻ കാത്തിരിക്കുകയാണെന്ന് കുറിച്ചു. ചെന്നൈയിലെ എം.ജി.എം ആശുപത്രിയിലാണ് എസ്പിബി ചികിത്സയിൽ കഴിയുന്നത്.

"എന്റെ പ്രിയ സഹോദരാ, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. കുറേ വർഷങ്ങളായി, നിങ്ങൾ എന്റെ ശബ്ദമായി ജീവിച്ചു, ഞാൻ നിങ്ങളുടെ ശബ്ദത്തിന് ഒരു മുഖവുമായി. നിങ്ങളുടെ ശബ്‌ദം ഉച്ചത്തിൽ പ്രതിധ്വനിക്കണം. തിരിച്ചുവരൂ. സഹോദരാ, ഉടൻ മടങ്ങിവരിക", കമലഹാസൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് എസ്പിബിയെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസതടസം മാറി തുടങ്ങിയതായും ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചെന്ന് മകൻ എസ്പി ചരൺ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios