ഓഹരി വിപണിയില്‍ പ്രതിസന്ധി കനക്കുന്നു

ഇറാനെതിരെയുള്ള  അമേരിക്കന്‍ ഉപരോധം സംബന്ധിച്ച ഇന്‍ഡ്യ -അമേരിക്ക ഉദ്യോഗസ്ഥ തല ചര്‍ച്ച നാളെ ദില്ലിയില്‍ നടക്കാനിരിക്കുകയാണ്

sensex and nifty India

 മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്സ് നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളറിന്‍റെ മൂല്യം വര്‍ദ്ധിക്കുന്നതും വിപണിയില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്.

 രാജ്യാന്തര  വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളുടെ ഓഹരി വിലയില്‍ നഷ്ടം നേരിടുന്നുണ്ട്. ഐഒസി, ബിപിസില്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 
ഇറാനെതിരെയുള്ള  അമേരിക്കന്‍ ഉപരോധം സംബന്ധിച്ച ഇന്‍ഡ്യ -അമേരിക്ക ഉദ്യോഗസ്ഥ തല ചര്‍ച്ച നാളെ ദില്ലിയില്‍ നടക്കാനിരിക്കുകയാണ്. ഇറാനില്‍ നിന്നുള്ള ഇന്‍ഡ്യയുടെ എണ്ണ വ്യാപാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിപണി ആകാക്ഷയോടെയാണ് കാണുന്നത്.

സെന്‍സെക്സ് 38100 നരികെയാണ് വ്യാപാരം നടത്തുന്നത്. നിഫ്ടി  11500 നരികെയാണ് ഇപ്പോള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios