പെട്രോള്‍, ഡീസല്‍ വിലക്കയറ്റം; നിങ്ങളുടെ പോക്കറ്റടിക്കുന്നത് ആര്?

കൊച്ചിയിലെ ഇന്ധന നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ പെട്രോളും ഡീസലും തമ്മിലുളള വില വ്യത്യാസം വെറും ആറ് രൂപയ്ക്കടുത്ത് മാത്രമാണ്. വരും ദിവസങ്ങളില്‍ ഇത് ഇനിയും കുറയുമെന്നാണ് ഈ മേഖലയിലുളളവരുടെ അഭിപ്രായം. 

reasons and micro economics behind petrol, diesel price hike in India

രാജ്യത്തെ ഇന്ധന വില യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ദിവസേന വര്‍ദ്ധിക്കുകയാണ്. പെട്രോളിന് 21 പൈസയുടെ വര്‍ധനവുണ്ടായപ്പോള്‍ ഡീസലിന് 22 പൈസയാണ് ഇന്ന് കൂടിയത്. 

ഏറ്റവും പുതിയ വില പ്രകാരം സെപ്റ്റംബര്‍ ആറിന് തലസ്ഥാന നഗരത്തില്‍ പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. കൊച്ചിയിലാകട്ടെ പെട്രോളിന് 81.47 രൂപയായപ്പോള്‍ ഡീസൽ 75.38 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില്‍പ്പന വില. സംസ്ഥാനത്തെ ഡീസല്‍, പെട്രോള്‍ വിലകള്‍ നിലവില്‍ റിക്കോര്‍ഡ് കുതുപ്പിലാണ്. 

തൊട്ടാല്‍ പൊളളും ഇന്ധനം

രാജ്യത്തിന്‍റെ മറ്റ് നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല മുംബൈയില്‍ ഇന്ധന വില റിക്കോര്‍ഡ് നിലവാരത്തിലാണ്. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനത്ത് പെട്രോളിന് 86.91 രൂപയും ഡീസലിന് 75.96 രൂപയുമാണ്. പെട്രോളിയം  ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി), സബ്സിഡി രഹിത എല്‍പിജി, പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് (പിഎന്‍ജി) എന്നിവയ്ക്കും വില കുതിച്ചുയരുകയാണ്. സെപ്റ്റംബര്‍ മൂന്നിന് രാജ്യാന്തര വിപണിയില്‍ ബാരലിന് 78.24 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്‍റെ വില. ക്രൂഡിന്‍റെ വിലയില്‍ ഇന്നലെ ചെറിയ കുറവ് ദൃശ്യമെങ്കിലും അത് ആഭ്യന്തര എണ്ണവിലയില്‍ പ്രതിഫലിച്ചില്ല. 

മെട്രോകളെ തോല്‍പ്പിച്ച് തിരുവനന്തപുരം

reasons and micro economics behind petrol, diesel price hike in India

ഇതിന് മുന്‍പ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധന വില രേഖപ്പെടുത്തിയത് ഈ വര്‍ഷം മേയ് 29 നായിരുന്നു. കൊച്ചി നഗരത്തില്‍ അന്ന് പെട്രോളിന്‍റെ വില  ലിറ്ററിന് 81.46 രൂപയായിരുന്നു. ഇന്നത്തോടെ മേയ് 29 ന്‍റെ റിക്കോര്‍ഡ് പഴങ്കഥയായി. മുംബൈയെക്കാളും ചെന്നൈയെക്കാളും ഉയര്‍ന്ന വിലയിലാണ് തിരുവനന്തപുരത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ന് ഡീസല്‍ വില്‍പ്പന നടക്കുന്നത്. ചെന്നൈയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.61 രൂപയാണ് നിരക്ക്. തിരുവനന്തപുരത്തെ ഇന്നത്തെ നിരക്കിനെക്കാള്‍ യഥാക്രമം 0.67 രൂപയും 1.02 രൂപയും കുറവാണ് ചെന്നൈയിലെയും മുംബൈയിലെയും ഡീസല്‍ നിരക്കുകള്‍. 

കുറയുന്ന വ്യത്യാസം 

കൊച്ചിയിലെ ഇന്ധന നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ പെട്രോളും ഡീസലും തമ്മിലുളള വില വ്യത്യാസം വെറും ആറ് രൂപയ്ക്കടുത്ത് മാത്രമാണ്. വരും ദിവസങ്ങളില്‍ ഇത് ഇനിയും കുറയുമെന്നാണ് ഈ മേഖലയിലുളളവരുടെ അഭിപ്രായം. 

ക്രൂഡിന്‍റെ സാമ്പത്തിക ശാസ്ത്രം

ക്രൂഡ് ഓയിലിന്‍റെ വില വര്‍ദ്ധനവാണ് വിലക്കയറ്റത്തിനുളള പ്രധാന കാരണങ്ങളായി പറയുന്നത്. എന്നാല്‍, രാജ്യത്തെ എക്സൈസ് തീരുവയിലെ വര്‍ദ്ധനവും സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് മുകളില്‍ ചുമത്തുന്ന വാറ്റ് കുറയ്ക്കാത്തതും ഇന്ധന വിലകയറ്റത്തിനുളള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. ഇന്ധന വിലക്കയറ്റം സംഭവിക്കുന്നത് ബാഹ്യകാരണങ്ങള്‍ മൂലമാണെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വാദിക്കുന്നത്. 

reasons and micro economics behind petrol, diesel price hike in India

മുന്‍കാലങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്‍റെ വില ഇതിനെക്കാള്‍ വളരെ ഉയര്‍ന്ന് നിന്നിരുന്ന സമയത്ത് പോലും രാജ്യത്തെ എണ്ണവില ഇത്രയും ഉയര്‍ന്നിട്ടില്ലെന്ന് വാദിക്കുന്നവരുണ്ട്. 
2014 മാര്‍ച്ചില്‍ യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് ക്രൂഡിന്‍റെ വില ബാരലിന് 101.57 ഡോളറായിരുന്നു എന്നാല്‍, അന്നത്തെ രാജ്യത്തെ ശരാശരി പെട്രോള്‍ വില 82.07 രൂപയും ഡീസല്‍ വില 63.86 രൂപയുമായിരുന്നു. ഇപ്പോള്‍ 78 ഡോളര്‍ ബാരലിന് വിലയുളളപ്പോള്‍ പെട്രോളിന് ലിറ്ററിന് ശരാശരി വില 86.56 രൂപയും ഡീസലിന് 75.54 രൂപയുമാണ്. 2014 മാര്‍ച്ചില്‍ നിന്ന് 2018 സെപ്റ്റംബറിലെത്തിയപ്പോള്‍ ക്രൂഡിന്‍റെ വില ബാരലിന് 24 ഡോളറോളം കുറഞ്ഞിട്ടും ഇന്ധന വില കൂടുകയാണ് ചെയ്തത്. 

ഉപരോധത്തില്‍ കുടുങ്ങുന്ന ഇന്ധനം

reasons and micro economics behind petrol, diesel price hike in India

യുഎസിന്‍റെ ഉപരോധം ഇറാനെ ബാധിച്ചുതുടങ്ങുക നവംബര്‍ നാല് മുതലാണെങ്കിലും ഇപ്പോഴേ ഇറാനില്‍ നിന്ന് ക്രൂഡ് വാങ്ങാന്‍ പല രാജ്യങ്ങളും മടിക്കുന്നുണ്ട്. പ്രതിമാസം 1.50 ലക്ഷം ബാരലിന്‍റെ കുറവ് ഇറാന്‍റെ കയറ്റുമതിയിലുണ്ടാവാന്‍ ഈ ഉപരോധ നിക്കം ശക്തി കൂട്ടിയിട്ടുണ്ട്. ടാങ്കറുകളും ഇന്‍ഷുറന്‍സും അനുവദിച്ചാല്‍ രാജ്യത്തേക്ക് എണ്ണ ഇറക്കുമതി നടത്താന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുളള ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യമായ ചൈനയും സമാന നിലപാട് സ്വീകരിക്കുന്നത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപകരിച്ചേക്കും. 

യുഎസ്സും, ഓപെക് രാജ്യങ്ങളും ഇന്ധന ഉല്‍പ്പാദനം ഉയര്‍ത്തിയത് കാരണമാണ് ക്രൂഡിന്‍റെ വില വലിയതോതില്‍ ഉയരാതെ നില്‍ക്കുന്നത്.     


  

Latest Videos
Follow Us:
Download App:
  • android
  • ios