ബജറ്റിന് പിന്നാലെ ഓഹരി വിപണി ഇടിഞ്ഞു

കോർപ്പറേറ്റ് നികുതിയിൽ  പ്രതീക്ഷിച്ച  ഇളവ്   ഇല്ലാത്തതാണ് വൻകിട കമ്പനികളെയും നിക്ഷേപകരെയും നിരാശയിലാക്കിയത്. 
 

Stock market slumped after union budget 2019

ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. കോർപ്പറേറ്റ് നികുതിയിൽ  പ്രതീക്ഷിച്ച  ഇളവ്   ഇല്ലാത്തതാണ് വൻകിട കമ്പനികളെയും നിക്ഷേപകരെയും നിരാശയിലാക്കിയത്. 

സെൻസെക്സ് 394 പോയിൻറ് ഇടിഞ്ഞ് 39,513 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും 118 പോയിൻറ് കുറഞ്ഞ് 11,811 ലാണ്  ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് മികച്ച പ്രകടനമാണ് ഓഹരി വിപണി നടത്തിയത്. സെൻസെക്സ് 100 പോയിൻറ് ഉയർന്ന് 40,000 കടന്നിരുന്നു. നിഫ്റ്റി 11,975 കടക്കുകയും ചെയ്തിരുന്നു.

മെറ്റൽ, പവർ, ഐടി വിഭാഗങ്ങളിലാണ് വലിയ രീതിയിൽ ഇന്ന് വിറ്റഴിക്കൽ നടന്നത്. ബാങ്കിംഗ് മേഖലക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾക്കു പിന്നാലെ പൊതുമേഖല ബാങ്കുകളുടെ ഓഹരിയും മികച്ച പ്രകടനം നടത്തിയിരുന്നു.  
 

Latest Videos
Follow Us:
Download App:
  • android
  • ios