പണം വാരി ഇന്ത്യാക്കാർ, തിരിഞ്ഞുനോക്കാതെ കുതിച്ച് മുന്നോട്ട് ഓഹരികൾ; പുതിയ ഉയരത്തിൽ സെൻസെക്സും നിഫ്റ്റിയും

ബോംബോ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 75038 ലും നിഫ്റ്റി 22753 എന്നീ പുതിയ ഉയരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Sensex rises 354 points ends above 75000 for first time Nifty near 22,750

മുംബൈ: സർവകാല റെക്കോർഡിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. ബോംബോ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 75038 ലും നിഫ്റ്റി 22753 എന്നീ പുതിയ ഉയരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിന്റെ ഏറ്റവും വലിയ നേട്ടം ഓഹരി നിക്ഷേപകർക്കാണ്. വരും മണിക്കൂറുകളിൽ സെൻസെക്സും നിഫ്റ്റിയും ഉയർന്നതോടെ നിക്ഷേപകർക്കുണ്ടായ നേട്ടം എത്ര വലുതാണെന്ന് അറിയാനാവും.

ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇരു സൂചികകളും റെക്കോർഡ് ഉയരത്തിൽ വ്യാപാരം നടത്തിയിരുന്നു. എന്നാൽ സ്ഥിരതയായ മുന്നേറ്റമുണ്ടാകുമോയെന്ന സംശയം നിക്ഷേപകരെ പിടികൂടി. ഇതോടെ നിക്ഷേപകർ ലാഭമെടുപ്പ് നടത്തി. തുടർന്ന് പ്രതീക്ഷിച്ചതിലും താഴെയായിരുന്നു ഓഹരി സൂചികകൾ ഇന്നലെ ക്ലോസ് ചെയ്തത്.

യുഎസ് വായ്പ - പണപ്പെരുപ്പ നിരക്കുകളുമായി ബന്ധപ്പെട്ട സമ്മിശ്ര സൂചനകൾ പുറത്തു വന്നെങ്കിലും ഇന്നും വിപണി കുതിപ്പ് തുടരുകയായിരുന്നു. ഓട്ടോ മൊബൈൽ - ബാങ്കിംങ് സെക്ടറുകൾ നേട്ടമുണ്ടാക്കിയതും വിപണിയ്ക്ക് കരുത്തായി. രാജ്യത്തെ കഴിഞ്ഞ പാദത്തിലെ ഉയ‍ർന്ന വളർച്ചാ നിരക്കും ഏഷ്യൻ വിപണികളുടെ സ്ഥിരതയാർന്ന പ്രകടനവും ഇന്ത്യൻ വിപണിയിലെ കുതിപ്പിന് കാരണമായി.

ഇന്ന് വിപണിയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് കോൾ ഇന്ത്യയാണ്. ഓഹരിയിൽ 3.75% നേട്ടമുണ്ടാക്കിയ കോൾ ഇന്ത്യ 456.35 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാൽ എച്ച്ഡിഎഫ്‌സി ലൈഫിൽ സ്ഥിതി മറ്റൊന്നായിരുന്നു. 12.45 രൂപ കുറഞ്ഞ് ഓഹരി വില 621.50 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണിയിൽ വലിയ നഷ്ടവും ഇവർക്കായിരുന്നു. നിഫ്റ്റിയിൽ പൊതുമേഖലാ ബാങ്കുകളാണ് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചത്. എന്നാൽ നിഫ്റ്റിയിൽ ഫാർമ കമ്പനികൾക്ക് ഇന്ന് മോശം ദിവസമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios