വെള്ളിയാഴ്ച വ്യാപാരത്തിൽ ഇടിവ് നേരിട്ട് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ നിർമാതാക്കൾ; കമ്പനി പ്രതീക്ഷയിൽ
റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ നിർമ്മാതാവ് ഡിമാൻഡ് വീണ്ടെടുക്കൽ ശ്രമങ്ങൾ തുടരുകയാണ്.
മുംബൈ: വെള്ളിയാഴ്ച വ്യാപാരത്തിൽ ഐഷർ മോട്ടോഴ്സ് ലിമിറ്റഡിന്റെ ഓഹരികൾ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂൺ പാദത്തിൽ സാമ്പത്തിക പ്രകടനം മോശമായിരുന്നുവെന്ന് കമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഓഹരി ഇടിഞ്ഞത്. എന്നാൽ, വരും നാളുകളിൽ ഈ പ്രതിസന്ധിക്ക് മാറ്റം ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ നിർമ്മാതാവ് ഡിമാൻഡ് വീണ്ടെടുക്കൽ ശ്രമങ്ങൾ തുടരുകയാണ്. ബുക്കിംഗുകൾ കൊവിഡ് -19 ന് മുൻപുളള അവസ്ഥയിലേക്ക് തിരികെയെത്തിയതായി കമ്പനി അവകാശപ്പെടുന്നു. 40,000 ത്തോളം യൂണിറ്റുകളുടെ ഓർഡർ ബാക്ക് ലോഗ് കമ്പനിക്ക് ഉണ്ട്.
"ആഭ്യന്തര, വിദേശ വിപണികളിൽ അഭിസംബോധന ചെയ്യാവുന്ന ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിന് അടുത്ത മൂന്ന് വർഷത്തേക്ക് ഓരോ പാദത്തിലും ഒരു പുതിയ മോഡൽ അല്ലെങ്കിൽ പ്രധാന പുതുക്കലിന് കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ ഉൽപ്പന്നങ്ങൾ ഒരു ഫോക്കസ് ഏരിയയായി തുടരും, ”എംകെയ് ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ വിശകലന വിദഗ്ധർ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
നഗരപ്രദേശങ്ങളിലെ തുടർച്ചയായ നിയന്ത്രണങ്ങൾ, ഐഷറിന്റെയും റോയൽ എൻഫീൽഡിന്റെയും ഒരു വലിയ മാർക്കറ്റ്, വിൽപ്പനയെ തടസ്സപ്പെടുത്തുന്ന പ്രാദേശിക ലോക്ക്ഡൗണുകൾ, ഉൽപാദന വർദ്ധനവ് പ്രതീക്ഷിച്ച രീതിയിൽ സാധ്യമാകാത്തത് എന്നിവയാണ് കമ്പനിയുടെ നഷ്ടം വർധിപ്പിച്ചത്