2 മാസം, വിവിധ ബാങ്കുകൾ വിവിധ ദിവസങ്ങളിൽ സ്തംഭിക്കും, പിന്നെ ഒന്നും നടക്കില്ല!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഉൾപ്പെടുന്ന ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയി അസോസിയേഷനാണ്  പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്.

Bank Strike All India Bank Employee Association to go on strike from December 4

ഡിസംബറിലോ ജനുവരിയിലോ ബാങ്കിലെത്തി ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക. രാജ്യത്ത് എല്ലാ പ്രമുഖ പൊതു-സ്വകാര്യ മേഖല ബാങ്കുകളും ഡിസംബർ 4 മുതൽ ജനുവരി 20 വരെ പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുണ്ട്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഉൾപ്പെടുന്ന ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയി അസോസിയേഷനാണ്  പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്. ബാങ്കിങ് മേഖലയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. 

സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും ബാങ്കുകൾ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സമയത്ത് ബാങ്കുകളുടെ വിമുഖതയാണ് പണിമുടക്കിലേക്ക് നയിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

പൊതുമേഖല ബാങ്കുകൾ മാത്രമല്ല, സ്വകാര്യ ബാങ്കുകളും  ഡിസംബർ 11 ന് അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കും. ജനുവരി 19, 20 തീയതികളിൽ പൊതു, സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളും പണിമുടക്കുമ്പോൾ പണിമുടക്കിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കും.

പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ഡിസംബർ 4 മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്ക് ഏതൊക്കെ ദിവസങ്ങളില്‍

ഡിസംബർ 4 - പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എസ്ബിഐ അഖിലേന്ത്യാതലത്തിൽ പണിമുടക്കും 
ഡിസംബർ 5 - ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ അഖിലേന്ത്യാതലത്തിൽ പണിമുടക്കും 
ഡിസംബർ 6 - കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഖിലേന്ത്യാതലത്തിൽ പണിമുടക്കും 
ഡിസംബർ 7 - യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക് അഖിലേന്ത്യാതലത്തിൽ പണിമുടക്കും 
ഡിസംബർ 8 - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര  അഖിലേന്ത്യാതലത്തിൽ പണിമുടക്കും 
ഡിസംബർ 11 - എല്ലാ സ്വകാര്യ ബാങ്കുകളും അഖിലേന്ത്യാതലത്തിൽ പണിമുടക്കും 
ജനുവരി  2 -   തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ബാങ്കുകൾ പണിമുടക്കും.
ജനുവരി  3 - ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, എന്നിവിടങ്ങളിലെ ബാങ്കുകൾ പണിമുടക്കും.
ജനുവരി  4 -  രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ബാങ്കുകൾ പണിമുടക്കും.
ജനുവരി  5 - ദില്ലി, പഞ്ചാബ്, ഹരിയാന, ജമ്മു ആൻഡ് കാശ്മീർ, ലഡാക്ക്, ഉത്തരാഗഢ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബാങ്കുകൾ പണിമുടക്കും.
ജനുവരി  6 - പശ്ചിമ ബംഗാൾ, ഒഡിഷ, ബീഹാർ, ജാർഖണ്ഡ്, ആസാം, ത്രിപുര, മേഘാലയ, മണിപ്പൂർ, നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ പണിമുടക്കും.
ജനുവരി  19 , 20 - രണ്ട ദിവസം അഖിലേന്ത്യാ പണിമുടക്ക് 

സമീപ വർഷങ്ങളിൽ, ഇടപാടുകാരുടെ എണ്ണവും ഇടപാടുകളും വർദ്ധിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് മതിയായ ജീവനക്കാർ ഇല്ലാതായപ്പോൾ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിച്ചു. വിരമിക്കൽ, അല്ലെങ്കിൽ പ്രൊമോഷൻ, മരണം എന്നിവയൊക്കെ കൊണ്ടുണ്ടാകുന്ന ഒഴിവുകൾ ബാങ്കുകൾ നികത്തുന്നില്ല. ബിസിനസ് വർധിപ്പിക്കാൻ ബ്രാഞ്ചുകളിൽ അധിക ജീവനക്കാരെ നൽകുന്നില്ല. ഇത് പഭോക്തൃ സംതൃപ്തിയെ പ്രതികൂലമായി ബാധിക്കുകയും ഉപഭോക്താക്കളിൽ നിന്നുള്ള സംഘർഷത്തിനും പരാതികൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios