കേരള ബജറ്റ്: പൊന്നുംവിലയുളള പൊക്കാളിയെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി കേരള സര്‍ക്കാര്‍

ലവണാംശത്തെ പ്രതിരോധിക്കുന്ന പരമ്പരാഗത വിത്തിനമാണ് പൊക്കാളി. മറ്റ് നെല്ലിനങ്ങളേക്കാൾ പോഷകസമൃദ്ധമായതിനാൽ വിത്തിനും അരിക്കും പൊന്നുംവിലയാണ്. പൊക്കാളി കൃഷി വ്യാപിക്കുന്നതിനായി സമഗ്രപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ ശിൽപശാല സംഘടിപ്പിച്ചത്.

kerala budget: special fund for pokkali cultivation in kerala

തിരുവനന്തപുരം: പൊക്കാളിക്കൃഷിക്ക് അടുത്ത ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പൊക്കാളിപ്പാടങ്ങളിൽ മത്സ്യക്കൃഷി മാത്രമായി ചുരുങ്ങുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും മന്ത്രി കൊച്ചിയിൽ വ്യക്തമാക്കി.  

ലവണാംശത്തെ പ്രതിരോധിക്കുന്ന പരമ്പരാഗത വിത്തിനമാണ് പൊക്കാളി. മറ്റ് നെല്ലിനങ്ങളേക്കാൾ പോഷകസമൃദ്ധമായതിനാൽ വിത്തിനും അരിക്കും പൊന്നുംവിലയാണ്. പൊക്കാളി കൃഷി വ്യാപിക്കുന്നതിനായി സമഗ്രപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ ശിൽപശാല സംഘടിപ്പിച്ചത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെയും  പൊക്കാളി നിലവികസന ഏജൻസിയുടേയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. പൊക്കാളിപ്പാടത്ത് നെല്ലും മീനും ഇടവിട്ട് ചെയ്യുന്ന പരമ്പരാഗത സമ്പ്രദായം ലാഭകരമെന്ന് ശിൽപശാലയിൽ അഭിപ്രായം ഉയർന്നു. മത്സ്യകൃഷി മാത്രമായി പൊക്കാളിപ്പാടങ്ങൾ ചുരുങ്ങുന്നുണ്ടെന്ന് മന്ത്രി വിഎസ് സുനിൽകുമാർ ചൂണ്ടിക്കാട്ടി.

പൊക്കാളികർഷകരുടെ പ്രശ്നങ്ങളും ശിൽപശാലയിൽ ചർച്ചയായി. ഉത്പാദനച്ചെലവ് കൂടുന്നതും യന്ത്രവത്കരണം പൂർണമായി നടപ്പാക്കാൻ കഴിയാത്തതും പ്രതിസന്ധികളാണ്. രണ്ട് വർഷം കൊണ്ട് പൊക്കാളികൃഷി സംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ബജറ്റിൽ പൊക്കാളിക്ക് മാത്രമായി ഫണ്ടും നീക്കി വയ്ക്കും.

Latest Videos
Follow Us:
Download App:
  • android
  • ios