23 പന്തിൽ 77, ഇഷാന്‍ കിഷന്‍റെ തൂക്കിയടി; വെറും 27 പന്തിൽ വിജയലക്ഷ്യം അടിച്ചെടുത്ത് ലോക റെക്കോർഡിട്ട് ജാർഖണ്ഡ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ സട്രൈക്ക് റേറ്റ്(കുറഞ്ഞത് 20 പന്തെങ്കിലം നേരിട്ടവരില്‍) എന്ന റെക്കോര്‍ഡും ഇന്നലത്തെ വെടിക്കെട്ട് ഇന്നിംഗ്സിലൂടെ ഇഷാന്‍ കിഷന്‍ സ്വന്തമാക്കി.

Ishan Kishan and Jharkhand Set Massive Record in Syed Mushtaq Ali Trophy 2024

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിന് റെക്കോര്‍ഡ് വിജയം. അരുണാചലിനെതിരെ ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 27 പന്തില്‍ വിജലക്ഷ്യമായ 93 റണ്‍സ് അടിച്ചെടുത്താണ് ജാര്‍ഖണ്ഡ് റെക്കോര്‍ഡിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അരണാചല്‍ 20 ഓവറില്‍ 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ജാര്‍ഖണ്ഡിന് ലക്ഷ്യത്തിലെത്താന്‍ വേണ്ടിവന്നത് വെറും 4.3 ഓവര്‍ മാത്രമായിരുന്നു. 23 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്സും പറത്തിയ ഇന്ത്യൻ താരം ഇഷാന്‍ കിഷന്‍ 334.78 സ്ട്രൈക്ക് റേറ്റില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സഹ ഓപ്പണറായ ഉത്കർഷ് സിംഗ് ആറ് പന്തില്‍ 13 റൺസുമായി പുറത്താകാതെ നിന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ സട്രൈക്ക് റേറ്റ്(കുറഞ്ഞത് 20 പന്തെങ്കിലം നേരിട്ടവരില്‍) എന്ന റെക്കോര്‍ഡും ഇന്നലത്തെ വെടിക്കെട്ട് ഇന്നിംഗ്സിലൂടെ ഇഷാന്‍ കിഷന്‍ സ്വന്തമാക്കി. അന്‍മോല്‍പ്രീത് സിംഗിന്‍റെ പേരിലുണ്ടായിരുന്ന 334.61 സ്ട്രൈക്ക് റേറ്റിന്‍റെ റെക്കോര്‍ഡാണ് ഇഷാന്‍ കിഷന് ഇന്നലെ മറികടന്നത്.

4 കളികളിൽ 3 ജയം, മുഷ്താഖ് അലിയിൽ സഞ്ജുവിന്‍റെ നായകത്വത്തിൽ കേരളത്തിന്‍റെ കുതിപ്പ്; പോയന്‍റ് പട്ടികയിൽ രണ്ടാമത്

ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുമാണിത്. 2014ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സുരേഷ് റെയ്ന 25 പന്തില്‍ 87 റണ്‍സടിച്ചതാണ്(348 സ്ട്രൈക്ക് റേറ്റ്) ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്.  

ഇഷാന്‍ കിഷന്‍ ഇന്ത്യൻ റെക്കോര്‍ഡിട്ടപ്പോള്‍ ജാര്‍ഖണ്ഡ് ലോക റെക്കോര്‍ഡും സ്വന്തമാക്കി. 4.3 ഓവറില്‍ 20.88 റണ്‍റേറ്റില്‍ വിജയലക്ഷ്യം അടിച്ചെടുത്തതോടെ ടി20 ക്രിക്കറ്റില്‍ കുറഞ്ഞത് ഒരോവറെങ്കിലും നടന്ന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റാണിത്. 2021ല്‍ സെര്‍ബിയക്കെതിരെ റുമാനിയ 20.47 റണ്‍റേറ്റില്‍ വിജയം നേടിയതിന്‍റെ റെക്കോര്‍ഡാണ് ജാര്‍ഖണ്ഡ് ഇന്നലെ മറികടന്നത്. അന്ന് റുമാനിയ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം സെര്‍ബിയ 5.4 ഓവറിലാണ് മറികടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios