ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ച് ലോക ബാങ്ക്, ഇന്ത്യന്‍ ജിഡിപിയെക്കുറിച്ച് ലോക ബാങ്ക് പറയുന്നത് ഇങ്ങനെ
2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലേക്ക് തിരികെയെത്തും.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനം ആയിരിക്കുമെന്ന് ലോക ബാങ്ക്. ലോക ബാങ്കിന്‍റെ ഏറ്റവും പുതിയ ദക്ഷിണേഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുളളത്. എന്നാല്‍, 2021 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 6.9 ശതമാനത്തിലേക്ക് ഉയരും.
2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലേക്ക് തിരികെയെത്തും. 2022 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായിരിക്കുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. രാജ്യത്തെ ഉപഭോഗത്തില്‍ വന്നിട്ടുളള കുറവും ജിഎസ്ടി, നോട്ട് നിരോധനം പോലെയുളള നടപടികള്‍ ഗ്രാമീണ സമ്പദ്‍വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയുമാണ് പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ കാരണമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.