ശ്രീലങ്കയില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യും സിലോണ്‍ ചാരായത്തിന്‍റെ 'ആരോഗ്യ രഹസ്യം'

അന്താരാഷ്ട്ര പ്രശസ്തി നേടുന്നതിന് മുന്‍പ് ചാരായത്തിന് ശ്രീലങ്കക്കാരുടെ ഇടയില്‍ 'ലോ ക്ലാസ്' പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. രാജ്യ തലസ്ഥാനമായ കൊളംബോയ്ക്ക് മമത സ്കോച്ച് വിസ്കിയോടും വൈനിനോടും റമ്മിനോടുമായിരുന്നു. ആ നാളുകളില്‍ ചാരായം ഉല്‍പാദകര്‍ സര്‍ക്കാരിന്‍റെയും നിയമത്തിന്‍റെയും കടുത്ത നിരീക്ഷണത്തിലും ജാഗ്രതയിലൂടെയും കടന്നുപോകേണ്ടിയും വന്നു. 

Sri Lanka's arrack coconut spirit now super star in London market

ലണ്ടനിലെ പ്രശസ്തമായ ഡിഷ്യൂം, ഹോപ്പേഴ്സ് തുടങ്ങിയ ഭക്ഷണശാലകളില്‍ 'നല്ല തലയ്ക്ക് പിടിക്കുന്ന സാധനം' ലഭിക്കുമെന്നാണ് ബ്രിട്ടണിലെ ജനസംസാരം. ബ്രിട്ടീഷുകാരുടെ മനസ്സ് കീഴടക്കിയ ആ പാനീയം നല്ല ഒന്നാന്തരം ചാരായമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സിലോണ്‍ ചാരായം !. പ്രശസ്ത എഴുത്തുകാരനായിരുന്ന ആന്‍റണി ബോർഡൈൻ ലണ്ടനിലെ സൂപ്പര്‍ താരമായ സിലോണ്‍ ചാരായത്തെപ്പറ്റി പറഞ്ഞിട്ടുളളത് ഇങ്ങനെയാണ്. 'ബോര്‍ബോണും റമ്മും ചേര്‍ന്നത് പോലെയാണിത്, തീക്കട്ടപോലെ ലഹരി നല്‍കുന്ന ശക്തവും നിഗൂഢമായ  ചേരുവയാണിത്'. 

അന്താരാഷ്ട്ര പ്രശസ്തി നേടുന്നതിന് മുന്‍പ് ചാരായത്തിന് ശ്രീലങ്കക്കാരുടെ ഇടയില്‍ 'ലോ ക്ലാസ്' പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. രാജ്യ തലസ്ഥാനമായ കൊളംബോയ്ക്ക് മമത സ്കോച്ച് വിസ്കിയോടും വൈനിനോടും റമ്മിനോടുമായിരുന്നു. ആ നാളുകളില്‍ ചാരായം ഉല്‍പാദകര്‍ സര്‍ക്കാരിന്‍റെയും നിയമത്തിന്‍റെയും കടുത്ത നിരീക്ഷണത്തിലും ജാഗ്രതയിലൂടെയും കടന്നുപോകേണ്ടിയും വന്നു. വളരെ ഉയര്‍ന്ന നികുതികളാണ് ചാരായം ബിസിനസ്സിന് നല്‍കേണ്ടിയിരുന്നത്. ഇതിനൊപ്പം ചാരായത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും മറ്റും രാജ്യത്ത് വിലക്കും നേരിട്ടിരുന്നു. 

Sri Lanka's arrack coconut spirit now super star in London market

ഈ അവസ്ഥയില്‍ നിന്നാണ് സിലോണ്‍ ചാരായം ആഭ്യന്തര, വിദേശ വിപണിയിലെ താരമായി മാറിയത്. മികച്ച ബിസിനസ് മാതൃകയായി കാണാവുന്ന വന്‍ നേട്ടമാണ് ശ്രീലങ്കയിലെ ചാരായ വ്യവസായം നേടിയെടുത്തത്. ഏതൊരു ഉല്‍പ്പന്നത്തിന്‍റെയും ഗുണമേന്മ ഉയര്‍ത്തുകയും നിലവാരം അന്താരാഷ്ട്ര വിപണിക്ക് യോജിച്ചതാക്കുകയും കൈകാര്യം ചെയ്യലും പായ്ക്കിങും ആകര്‍ഷികമാക്കുകയും ചെയ്താല്‍ ഏത് വിപണിയിലും അത് ചൂടപ്പം പോലെ ചെലവാകും. ദീര്‍ഘ വീക്ഷണത്തോടെ ഇതേ മാതൃക തന്നെയാണ് സിലോണിലെ ചാരായ വ്യവസായവും സ്വീകരിച്ചത്. 

ഫലമോ, പ്രീമിയം 'വേര്‍ഷന്‍' ചാരായം ശ്രീലങ്കയിലും മറ്റ് വിദേശ വിപണിയിലും താരമായി മാറി. ഒറ്റക്കോ, വിവിധ കോക്ടെയിലുകളുടെ ഭാഗമായോ ഇന്ന് സിലോണ്‍ കള്ളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ചാരായം ലോകത്ത് പലയിടത്തും പ്രിയപ്പെട്ട ബ്രാന്‍ഡാണ്. 

ശ്രീലങ്കയിലെ ഏറ്റവും പഴക്കമുളള ചാരായം ഉല്‍പാദകരായ റോക്ക് ലാന്‍ഡ് ഡിസ്റ്റിലറീസാണ് സിലോണ്‍ തെങ്ങിന്‍ ചാരായത്തെ ലോക പ്രശസ്തമാക്കിയത്. 'ഞങ്ങള്‍ ചാരായം നിര്‍മിക്കുന്നത് വെറും രണ്ട് കാര്യങ്ങള്‍ ചേര്‍ത്താണ്, തെങ്ങില്‍ നിന്നെടുക്കുന്ന കള്ളും വെളളവും' റോക്ക് ലാന്‍ഡ് ഡിസ്റ്റിലറീസിന്‍റെ മാനേജിംഗ് ഡയറക്ടറായ അമല്‍ ഡിസില്‍വ വിജയരത്നേ പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഈ വ്യവസായം അദ്ദേഹത്തിന്‍റെ ജീവ രക്തമാണ്.

Sri Lanka's arrack coconut spirit now super star in London market

വിജയരത്നേയുടെ പൂര്‍വികരാണ് കമ്പനി തുടങ്ങിയത് 1924 ല്‍, ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ചാരായത്തിന്‍റെ വ്യവസായിക ഉല്‍പാദനത്തിനും വിപണനത്തിന് ലൈസന്‍സ് ലഭിച്ചവരാണ് അദ്ദേഹത്തിന്‍റെ പൂര്‍വികര്‍. വിജയരത്നേ പൂര്‍വിക സ്വത്തായി ലഭിച്ച വ്യവസായത്തെ ആധൂനീകരിച്ച് സിലോണ്‍ ചാരായം എന്ന ബ്രാന്‍ഡിനെ ലോകത്തിന് പരിചയപ്പെടുത്തി. ഇന്ന് നിരവധി വിദേശ കമ്പനികള്‍ വ്യവസായത്തില്‍ സഹകരിക്കാന്‍ താല്‍പര്യമറിയിച്ച് വന്നിട്ടുളളതായി അദ്ദേഹം വ്യക്തമാക്കുന്നു. വരുന്നവര്‍ക്ക് പലര്‍ക്കും അസംസ്കൃത സ്വഭാവത്തിലാണ് ചാരായം വേണ്ടത്. മറ്റ് വിപണികളിലെത്തിച്ച് വിവിധ ബ്രാന്‍ഡുകളില്‍ വില്‍പ്പന നടത്തുകയാണ് അവരുടെ ലക്ഷ്യമെന്നും വിജയരത്നേ പറഞ്ഞു.

2002 ലാണ് ആദ്യമായി ലണ്ടനില്‍ സിലോണ്‍ ചാരായം അവതരിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും പ്രയാസകരമായ മദ്യ വിപണിയെന്നാണ് വിജയരത്നേ ബ്രിട്ടനേ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ആഭ്യന്തര വിപണിയെക്കാള്‍ കൂടുതല്‍ സിലോണ്‍ ചാരായം ചെലവാകുന്നത് ബ്രിട്ടണിലാണത്രേ !. ഇതോടൊപ്പം സിംഗപ്പൂര്‍, ജര്‍മനി, ജപ്പാല്‍ തുടങ്ങിയ ഇടങ്ങളിലും ബ്രാന്‍ഡ് സൂപ്പര്‍ താരമാണ്. ഈ വര്‍ഷം തന്നെ സിലോണ്‍ ചാരായത്തെ ഇന്ത്യയില്‍ എത്തിക്കാനും ശ്രീലങ്കന്‍ വ്യവസായികള്‍ക്ക് പദ്ധതിയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios