ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി അമേരിക്കയുടെ ബാഗ്ദാദ് വ്യോമാക്രമണം; രൂപയുടെ മൂല്യം താഴേക്ക്
ബാങ്കുകൾ കരുതിവച്ചിരിക്കേണ്ട പണത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുകയാണെന്നും ചൈനയുടെ സമ്പദ്‌വ്യവസ്ഥ മന്ദീഭവിക്കുന്നത് തടയാന്‍ 800 ബില്യൺ യുവാൻ (115 ബില്യൺ ഡോളർ) ഫണ്ടുകൾ വിട്ടുകൊടുക്കുന്നുവെന്നും പറഞ്ഞു.
യുഎസ് വ്യോമാക്രമണത്തിൽ ഇറാനിയൻ, ഇറാഖ് സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ബ്രെൻറ് ക്രൂഡ് ഓയില്‍ നിരക്ക് വെള്ളിയാഴ്ച ഉയർന്ന നിരക്കിലേക്ക് എത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നത് എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്ക ഉയർത്തി. ബ്രെൻറ് ക്രൂഡിന് മൂന്ന് ഡോളർ ഉയർന്ന് നിരക്ക് 69.16 ഡോളറിലെത്തി. സെപ്റ്റംബർ 17 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുഎസ് വെസ്റ്റ് ടെക്സാസ് ഇന്‍റര്‍മീഡിയേറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഇന്ന് 1.76 ഡോളര്‍ ഉയര്‍ന്ന് (2.9 ശതമാനം) ബാരലിന് 63.84 ഡോളറിലെത്തി. 2019 മെയ് ഒന്നിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
“മിഡിൽ ഈസ്റ്റിൽ സപ്ലൈ സൈഡ് റിസ്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്, ഇറാഖില്‍ യുഎസും ഇറാൻ ഖുദ്‌സും തമ്മിൽ പിരിമുറുക്കം തുടരുന്നതായി ഞങ്ങൾക്ക് കാണാൻ കഴിയും,” ബ്രോണ്ടറേജ് ഒഎൻഡയിലെ അനലിസ്റ്റ് എഡ്വേർഡ് മോയ വാർത്താ ഏജൻസി റോയിട്ടേഴ്‌സിന് അയച്ച ഇ-മെയിലിൽ പറഞ്ഞു.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഇറാൻ മേജർ ജനറൽ ഖാസെം സോളൈമാനിയും എലൈറ്റ് കുഡ്‌സ് ഫോഴ്‌സിന്റെ തലവനും കമാൻഡർ അബു മഹ്ദി അൽ മുഹന്ദീസും കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിസന്ധി മറികടക്കാന്‍ ചൈന നടപടി തുടങ്ങി
യുഎസ് വ്യോമാക്രമണമാണ് സോളിമാനിയെ ഇല്ലാതാക്കിയതെന്ന് പെന്റഗൺ പിന്നീട് സ്ഥിരീകരിച്ചു.
ചൈനയുടെ സെൻട്രൽ ബാങ്ക് ബുധനാഴ്ച എണ്ണവില ഉയർത്തി. ബാങ്കുകൾ കരുതിവച്ചിരിക്കേണ്ട പണത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുകയാണെന്നും ചൈനയുടെ സമ്പദ്‌വ്യവസ്ഥ മന്ദീഭവിക്കുന്നത് തടയാന്‍ 800 ബില്യൺ യുവാൻ (115 ബില്യൺ ഡോളർ) ഫണ്ടുകൾ വിട്ടുകൊടുക്കുന്നുവെന്നും പറഞ്ഞു.
ചൈനയുടെ ഉൽപാദനം ശക്തമായ വേഗതയിൽ തുടരുകയാണെന്നും ബിസിനസ്സ് ആത്മവിശ്വാസം വർദ്ധിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്.
"നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് എത്തുന്നതിനാല്‍ പ്രസിഡന്റ് ട്രംപ് 'താരിഫ് മാൻ' ആയിരിക്കുന്നതിൽ നിന്ന് വിരമിക്കാൻ സാധ്യതയുണ്ട്." മോയ പറഞ്ഞു.
എണ്ണ വില ഉയരുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഇറക്കുമതി ഭീമന്മാര്‍ക്ക് ഭീഷണിയാണ്. മൊത്ത എണ്ണ ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയിലൂടെ നികത്തപ്പെടുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രൂഡ് നിരക്ക് ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കും. എണ്ണ വാങ്ങാന്‍ രാജ്യത്തിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്നതിനാല്‍ രൂപയുടെ മൂല്യത്തില്‍ വരും മണിക്കൂറുകളില്‍ ഇടിവുണ്ടായേക്കും. അന്താരാഷ്ട്ര എണ്ണ വില ഉയരുന്നതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ച് നിരക്ക് നിയന്ത്രണത്തിന് ശ്രമിക്കാതിരുന്നാല്‍ പെട്രോള്‍, ഡീസല്‍ നിരക്കുകളും വരും ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയേക്കും.
രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇന്നലെ ഡോളറിനെതിരെ 71.37 എന്ന നിലയിലായിരുന്ന രൂപ ഇന്ന് 71.62 എന്ന താഴ്ന്ന നിരക്കിലേക്ക് വീണു. 2019 ഡിസംബര്‍ നാലിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാൻ. ലോകത്തിലെ എണ്ണയുടെ 10 ശതമാനത്തോളം ഇറാന്റെ പക്കലാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം രൂക്ഷമായാല്‍ വന്‍ പ്രതിസന്ധിയായിരിക്കും ലോകത്തെ കാത്തിരിക്കുന്നത്.