റിസര്‍വ് ബാങ്കിന്‍റെ നയം വ്യാഴാഴ്ച അറിയാം, പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ

അടുത്ത മാസം രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നടക്കാനിരിക്കെ വ്യാഴാഴ്ചത്തെ റിസര്‍വ് ബാങ്കിന്‍റെ നയ പ്രഖ്യാപനത്തിന് പ്രധാന്യം ഏറെയാണ്. ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയത് അവലോകന യോഗത്തിലും ചര്‍ച്ചയാകും.

RBI mpc meeting

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ ജൂണിലെ പണനയ അവലോകന യോഗം ആരംഭിച്ചു. വ്യാഴാഴ്ചയോടെ റിസര്‍വ് ബാങ്ക് പുതിയ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശാ നിരക്കായ റിപ്പോയില്‍ 25 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരുത്തിയേക്കുമെന്നാണ് കരുതുന്നത്.

അടുത്ത മാസം രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നടക്കാനിരിക്കെ വ്യാഴാഴ്ചത്തെ റിസര്‍വ് ബാങ്കിന്‍റെ നയ പ്രഖ്യാപനത്തിന് പ്രധാന്യം ഏറെയാണ്. ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയത് അവലോകന യോഗത്തിലും ചര്‍ച്ചയാകും. ജനുവരി- മാര്‍ച്ച് പാദത്തില്‍ ജിഡിപിയില്‍ 5.8 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്.  

Latest Videos
Follow Us:
Download App:
  • android
  • ios